Saturday, April 20, 2024

ഓൺലൈൻ കാർഷിക വിപണിയുമായി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്…

FEATUREDഓൺലൈൻ കാർഷിക വിപണിയുമായി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്...

കാർഷിക മേഖലയിൽ ഉണർവ്വ് പകരുന്നതിനും നാടൻ ഉൽപ്പന്നങ്ങൾ ഉപഭോകതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും, അതോടൊപ്പം തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലയോര കർഷക കൂട്ടായ്മ എന്ന പേരിൽ www.malayorakarshakan.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ കാർഷിക വിപണി ആരംഭിക്കുന്നു. കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ പിന്തുണയിൽ തുടക്കം കുറിച്ചിട്ടുള്ള സാമൂഹിക സേവന പ്രസ്ഥാനമാണ് കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്ററ്. ട്രസ്റ്റിന്റെയും ഓൺലൈൻ വെബ്സൈറ്റിന്റെയും ഔദ്യോഗികമായ ഉത്‌ഘാടനം ഇന്ന് (15 /2 /2021 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും…

ഈരാറ്റുപേട്ട പുളിക്കൽ ഓഡിറ്റോറിയത്തിൽ ട്രസ്ററ് ചെയർമാൻ അഡ്വ സെബാസ്റ്റിയൻ കുലത്തിങ്കലിന്റെ അധ്യക്ഷതയിൽ കേരളാ കോൺഗ്രസ്സ് (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണി (എക്സ് .എം പി)ആണ് ഉത്‌ഘാടന കർമ്മം നിർവഹിക്കുന്നത്…ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ശുദ്ധമായ തനത് ഉത്പന്നങ്ങൾ കർഷകർക്ക് ന്യായഹവില ഉറപ്പാക്കി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തികച്ചും സൗജന്യമായ വിപണനമാണ് വെബ്സൈറ്റിലൂടെ സാധ്യമാകുന്നത്.കാർഷിക ഉൽപ്പന്ന വിപണനം കൂടാതെ വിദഗ്ധ / അതിവിദഗ്ധ തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള തൊഴിൽ വീഥിയും വെബ്സൈറ്റിൽ ലഭ്യമാണ്.മാർച്ചു മാസം മുതൽ വെബ്സൈറ്റിന്റെയും മൊബൈൽ ആപ്പ്ളിക്കേഷന്റെയും പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കും….ഉത്‌ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നതാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles