മലയോര കർഷകർക്ക് അർഹമായ ഉപാധിരഹിത പട്ടയം നല്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

0
390
Google search engine

അനഘആമി

പമ്പാവാലിഏഞ്ചൽവാലി പ്രേദേശങ്ങളിൽ കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിക്കാതിരുന്നത് വളരെ ഏറെ ധൗർഭാഗ്യകരമായ ഒരു സാഹചര്യം ആയിരുന്നു . കഴിഞ്ഞ യുഡിഎഫ് സർക്കാർ പട്ടയം നൽകിയെക്കിലും അതുമായി ബന്ധപെട്ട് ചില നിയമപരമായ ന്യൂനതകൾ ഉണ്ടായിരുന്നു .കൂടാതെ കേന്ദ്ര ഗവണ്മെന്റ് റിസേർവ്ഡ് ഫോറെസ്റ് ടൈഗർ റിസേർവിൽ ഉൾപ്പെട്ടിരുന്ന ഭൂമി നോട്ടിഫൈ ചെയ്ത് റെവന്യൂ ലാൻഡ് ആയി മാറ്റം വരുത്തി എന്നുള്ളത് സംബന്ധിച്ച ചില തർക്കങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് പിന്നീട് രണ്ടാം ഘട്ട പട്ടയ വിതരണം നടത്താൻ സാധിക്കാതിരുന്നത് . അതുപോലെ തന്നെ ഈ ഭൂമി ഒന്നും റീസർവ്വേയിൽ പെട്ടിരുന്നില്ല , റീസർവ്വേയിൽ പെടാത്തതുകൊണ്ടു തന്നെ ആ കാലയളവിൽ ഈ ഭൂമി റെവന്യൂ ലാൻഡ് ആയിരുന്നില്ല .അതുകൊണ്ട് തന്നെ റീസർവ്വേയിൽ ബ്ലോക്ക് ഡിവിഷനോ സബ് ഡിവിഷനോ ഒന്നും രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല.

കേരളം കോൺഗ്രസ് പാർട്ടി ഇടതു മുന്നണിയിലും ഗവണ്മെന്റ് മുമ്പാകയും ഈ വിഷയം ഉന്നയിക്കുകയുണ്ടായി അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഇത് ഉൾപ്പെടുത്തുമെന്നുള്ളതും തീരുമാനമായിട്ടുണ്ട്. അതുപ്രകാരം വളരെ വേഗത്തിൽ പമ്പാവാലി ഏഞ്ചൽവാലി മേഖലയിലെ കൃഷിക്കാർക്ക് പട്ടയം കിട്ടുന്നതിനുള്ള നടപടികൾ ത്വരിത പെടുത്തുന്നതിനു വേണ്ടിയിട്ടാണ് സ്പെഷ്യൽ ഓഫീസറെയും മറ്റും ചുമതലപ്പെടുത്തി നടപടി ക്രമങ്ങൾ വളരെ വേഗത്തിൽ ഏകോപിക്കുന്നതിനും തീരുമാനം ആയിട്ടുള്ളത് . ഏതായാലും ഈ ഗവൺമെന്റ് കാലാവധി അവസാനിക്കുന്നതിനു മുൻപ് തന്നെ ഉപാധികളില്ലാത്ത പട്ടയം ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ നിയമാനുസൃതമായ ഉടമസ്ഥാവകാശം കൃഷിക്കാർക് ലഭ്യമാകുന്ന രീതിയിൽ പട്ടയം ലഭിക്കണം എന്നുള്ളതാണ് കർഷകരിൽ ഒരാളായി നിന്ന് കൊണ്ട് മുൻ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ടും കേരളാ കോൺഗ്രസ്(എം ) നേതാവുമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞത് . ജനങ്ങളുടെ വളരെ നാളായുള്ള ആവശ്യം സാഷാത്കരിക്കേണ്ടതുണ്ട് അതിനായി ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടികൾ ഇരുകൈയ്യോടെ സ്വാഗതം ചെയുന്നു . അതോടൊപ്പം തന്നെ എത്രയും വേഗത്തിൽ പട്ടയം കൃഷിക്കാർക് ലഭിക്കാനുള്ള നടപടികൾ പൂർണമായും ഉണ്ടാകണമെന്ന് ശക്തമായി ആവശ്യപെടുന്നു .

        മലയോര കർഷകർക്ക് അർഹമായ ഉപാധിരഹിത പട്ടയം നല്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് എം നേതാവ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. പിണറായി സർക്കാർ പട്ടയം നല്കുന്ന കാര്യത്തിൽ നടത്തുന്ന നിയമപരമായ ആത്മാർത്ഥ നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here