മലയോര കർഷകരുടെ പട്ടയ സ്വപ്‌നങ്ങൾ സാക്ഷാത്കാരത്തിലേക്ക് ; സത്വര നടപടികളുമായി പിണറായി സർക്കാർ

0
348
Google search engine

reported by: അനഘആമി

ഒരുപാട് കാലമായുള്ള എരുമേലി മലയോര പ്രേദേശ ജനതയുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഹിൽസെറ്റിൽമെന്റ് പ്രദേശം എന്നതിന്റെ പേരിൽ പതിറ്റാണ്ടുകളായി പട്ടയം നിഷേധിക്കപ്പെട്ട എരുമേലി തെക്ക്, വടക്ക്, കോരുത്തോട് വില്ലേജുകളിലെ ആയിരത്തിലേറെ കുടുംബങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരത്തിലേക്ക് .

ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ മാസം തന്നെ നടപടികൾ തുടങ്ങുമെന്ന് ലാൻഡ് അസൈമെന്റ് ഡെപ്യൂട്ടി കളക്ടർ ടി കെ വിനീത് പറഞ്ഞു. എരുമേലിയിൽ സ്പെഷ്യൽ ഓഫിസ് തുറന്നാണ് നടപടികൾ പ്രാരംഭ ഘട്ടത്തിൽ ആരംഭിക്കുക. എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കാണ് പട്ടയം നൽകാൻ തീരുമാനിച്ചിരിക്കുന്നത് . 30 വർഷങ്ങളിലേറെയായി കഴിയുന്ന കുടുംബങ്ങളാണ് ഏറെയും. ഇവർക്ക് പട്ടയം നൽകാൻ വകുപ്പ് മന്ത്രിയുടെ പ്രത്യേകം നിർദേശത്തെ തുടർന്നാണ് ഡെപ്യൂട്ടി കളക്ടർ സ്ഥലം നേരിട്ട് സന്ദർശനം നടത്തിയത്. പൂർണമായും ഉപാധി രഹിത പട്ടയം ആയിരിക്കും മലയോര കർക്ഷകർക്ക് നൽകുക. സർവേ ഉൾപ്പെടെയുള്ള ജോലികൾക്ക് ഒട്ടേറെ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടി വരും. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. എരുമേലി ദേവസ്വം ബോർഡ് കെട്ടിടത്തിൽ റവന്യൂ കൺട്രോൾ റൂമിനോട് ചേർന്നുള്ള വിവിധ മുറികൾ ആണ് സ്പെഷ്യൽ ഓഫിസിനായി ഉപയോഗിക്കുക. ഈ കെട്ടിടം ഇന്നലെ ഡെപ്യൂട്ടി കളക്ടർ കണ്ട് സൗകര്യങ്ങൾ വിലയിരുത്തി. തുടക്കത്തിൽ 20 സർവേയർമാർ, റവന്യൂ ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ ഉള്ളവരുടെ സേവനം ഉണ്ടാകും. അപേക്ഷകൾ സ്വീകരിക്കലും ഹിത പരിശോധനയും സർവേയും നടത്തുന്നതോടൊപ്പം മഹസർ റിപ്പോർട്ട് തയ്യാറാക്കി പട്ടയം നൽകാൻ നടപടികൾ തുടങ്ങും. എരുമേലിയിൽ കോയിക്കക്കാവ്, ഇരുമ്പൂന്നിക്കര, എലിവാലിക്കര, തുമരംപാറ, പാക്കാനം, മുണ്ടക്കയത്ത് മഞ്ഞളരുവി, കോരുത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലെ കുടുംബങ്ങൾക്കാണ് പട്ടയം നൽകാൻ തീരുമാനിചിരിക്കുന്നത് . നിയമസഭാ തെരഞ്ഞെടുപ്പ് വിഞ്ജാപനം വരുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തി പട്ടയം നൽകാനാണ് തീരുമാനം. ഇന്നലെ ഡെപ്യൂട്ടി കളക്ടർക്കൊപ്പം കോട്ടയം ജില്ലാ സർവേ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസീൽദാർ ഫ്രാൻസിസ് വി സാവിയോ, താലൂക്ക് സർവേയർ രാജേഷ്, എരുമേലി തെക്ക് വില്ലേജ് ഓഫിസർ ടി ഹാരിസ്, ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ യുഡിഫ് ഭരണകാലത്തും വളരെ അധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു മലയോര പ്രേദേശത്തെ പട്ടയം . കഴിഞ്ഞ നിയമസഭാ ഇലക്ഷന് മുന്നോടിയായി
റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് പമ്പാവാലി, ഏഞ്ചൽവാലി പ്രേദേശങ്ങളിൽ പട്ടയ വിതരണം നടത്തിയെകിലും ജനങ്ങൾക്ക് ഉപയോഗപ്രേതമായ രീതിയിൽ ആയിരുന്നില്ല . അതുകൊണ്ട് തന്നെ യുഡിഫ് വിതരണം ചെയ്ത പട്ടയം യാതൊരു തരത്തിലുള്ള ഗുണങ്ങളും ഗുണഭോക്താക്കൾക്കു ലഭിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ ഇലക്ഷന് മുന്നോടിയായി
റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് പമ്പാവാലി, ഏഞ്ചൽവാലി പട്ടയവിതരണം നടത്തിയെങ്കിലും ജനങ്ങൾക്ക് ഉപയോഗപ്രധമായ രീതിയിൽ ആയിരുന്നില്ല . അതുകൊണ്ട് തന്നെ യുഡിഫ് വിതരണം ചെയ്ത പട്ടയം യാതൊരു തരത്തിലുള്ള ഗുണങ്ങളും ഗുണഭോക്താക്കൾക്കു ലഭിച്ചിരുന്നില്ല .
കട കമ്പോളത്തിൽ സാധനങ്ങൾ ഉച്ചത്തിൽ വിളിച്ചു ലേലം ചെയുന്ന രീതിയിൽ പ്രേദേശ വാസികൾ പറയുന്നതിനനുസരിച്ച്നാല്ഏക്കർ , അഞ്ചുഏക്കർ, എന്നിങ്ങനെയുള്ള പട്ടയങ്ങൾ കൊടുക്കുകയല്ലാതെ ഭൂമി കൃത്യമായി രീതിയിൽ അളന്നു തിട്ടപ്പെടുത്തി കൊടുത്തിരുന്നില്ല . കൊടുത്ത പട്ടയങ്ങൾ ആകട്ടെ അലമാരയിൽ വച്ച് പൂട്ടുകയല്ലാതെ ബാങ്കിൽ ലോണോ മറ്റോ അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കളക്ടറിന്റെ നെത്ര്വത്വത്തിൽ ആരംഭിക്കുന്ന പട്ടയവിതരണത്തിന്‌ കൃത്യമായ ഘട്ടങ്ങൾ ഉണ്ട്. ആദ്യപടിയായി സർവ്വേ നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിച്ചിട്ടിട്ടാണ് മുന്നോട്ടു പോവുക.വർഷങ്ങൾ ആയി നീണ്ടുനിന്ന പട്ടയപ്രേശ്നത്തിനെതിരെ സിപിഐഎം കേരളം കോൺഗ്രസ് (എം )ഉം അടക്കമുള്ള പ്രവർത്തകർ ഒരു അറുതി വരുത്താൻ ശ്രെമിച്ചത്തിന്റെ ബലമായിട്ടാണ് എങ്ങനെ ഒരു തീരുമാനത്തിന് സർക്കാർ നടപടി എടുത്തത് . ഈ പട്ടയ പ്രേശ്നത്തിൽ കേരളം കോൺഗ്രസ്( എം )നേതാവ് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ, സി പി എം എരുമേലി ലോക്കൽ സെക്രട്ടറി ജോർജ്കുട്ടി , കാഞ്ഞിരപ്പളി ഏരിയ സെക്രട്ടറി കെ. രാജേഷ് തുടങ്ങിയവർ സർക്കാരിന്റെ ഈ ഒരു സമീപനത്തെ സ്വാഗതം ചെയ്തു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here