Friday, April 19, 2024

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

FEATUREDസംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 36,640 രൂപയാണ് തിങ്കളാഴ്ചത്തെ സ്വര്‍ണ്ണവില. കഴിഞ്ഞ രണ്ടു ദിവസമായി 36,800ല്‍ നില്‍ക്കുകയായിരുന്നു സ്വര്‍ണ്ണം. അതിനു മുമ്ബുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിവു രേഖപ്പെടുത്തിയിരുന്നു.

ഈ മാസം എട്ടിനാണ് വില ഏറ്റവും ഉയര്‍ന്നുനിന്നത്. 37,280 രൂപയായിരുന്നു അന്നത്തെ വില. മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു പവന്‍ വില ഉണ്ടായിരുന്നത്. ഗ്രാമിന് ഇരുപതു രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

spot_img

Check out our other content

Check out other tags:

Most Popular Articles