കൊവിഡ് പ്രതിരോധം;സാമ്പത്തിക ക്രമീകരണവുമായി കേന്ദ്രസര്‍ക്കാര്‍,രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് ഉണ്ടാകില്ല.

കൊവിഡ് പ്രതിരോധത്തിന് സാമ്പത്തിക ക്രമീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് ഉണ്ടാകില്ല. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും കൊവിഡ് പ്രതിരോധ പദ്ധതിക്കായി...

ആകാശത്ത് അപൂര്‍വ സഹകരണം;എയര്‍ ഇന്ത്യക്കായി ആകാശപാത തുറന്ന് പാക്കിസ്ഥാനും ഇറാനും.

ലോകമാകെ കോവിഡ് ആശങ്ക പിടിമുറുക്കുമ്പോള്‍, ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് രാജ്യങ്ങള്‍. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാണു സഹകരണത്തിന്റെ ആകാശച്ചിറകില്‍...

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു.

നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട്...

കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നവരെ സ്മരിച്ച് കൊണ്ട്… എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിച്ച്…. ബിലീവേഴ്‌സ് ചര്‍ച്ചും സിജോ അച്ചനും… വ്യത്യസ്തമായി ഓശാന ഞായര്‍...

കൊവിഡ് വ്യാപനത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ 21ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.ലോക്ക് ഡൗണിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് (5/4/2020) ഓശാന ഞായര്‍ ആണ്. ക്രിസ്തീയരായ എല്ലാവരും പള്ളിയില്‍ ഒത്തുകൂടി ആചാര...

കാസര്‍ഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം.

കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയായ രുദ്രപ്പ (61) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ രണ്ട് വര്‍ഷമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു...

കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പ:മുഖ്യമന്ത്രി പ്രഖ്യാപിച്ച വായ്പാ പദ്ധതിക്ക് അംഗീകാരം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ പെട്ട കുടുംബശ്രീ വായ്പാ പദ്ധതിക്ക് അതുമതി നല്‍കി ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയെന്ന് പേരിട്ട വായ്പാ പദ്ധതി...

ഇന്ത്യ കൊറോണയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് കയറ്റുമതി ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ഡൊണള്‍ഡ് ട്രംപ്..

ഇന്ത്യയോട് കൊറോണയ്ക്കായി ഉപയോഗിക്കുന്ന മരുന്ന് നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ട്രംപ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ഇന്നലെ രാവിലെ നരേന്ദ്ര മോദിയോട് ഇക്കാര്യം...

അനധികൃത മദ്യവില്‍പ്പന;കണ്‍സ്യൂമര്‍ഫെഡ് താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍.

ലോക്ക്ഡൗണിനിടെ അനധികൃത മദ്യവില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ഫെഡ് താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. അടിമാലി കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റിലെ താത്കാലിക ജീവനക്കാരനായ അതുല്‍ സാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അനധികൃത വില്‍പ്പനയ്ക്ക് കൂട്ടുനിന്നതായി കണ്ടെത്തിയ ശാഖ...

ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പോസ്റ്റ് ഓഫീസ് വഴി പണം പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു.

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇത് സാധ്യമാവുക. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക.ബാങ്കുകളിലെ...

കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

  കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5...
Social media & sharing icons powered by UltimatelySocial