കാരുണ്യ സഹായ പദ്ധതി തുടരില്ല; തോമസ് ഐസക്.

കാരുണ്യ ചികിത്സാസഹായ പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നവആരോഗ്യ സുരക്ഷാ പദ്ധതിയും കാരുണ്യ ചികിത്സാസഹായ പദ്ധതിയും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ച് നടത്തിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്നും മന്ത്രി...

കാരുണ്യ ചികിത്സാ ആനുകൂല്യം മുടങ്ങില്ല: കെ.കെ ശൈലജ.

നിലവില്‍ കാരുണ്യ പദ്ധതിയില്‍ ഉള്ളവര്‍ക്ക് ചികിത്സാ ആനുകൂല്യം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇതിനായി ഇന്നോ നാളെയോ സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. കാരുണ്യാ ആനുകൂല്യം കിട്ടിയിരുന്നവര്‍ക്ക് അതാത് ആശുപത്രികളില്‍ തന്നെ...

അങ്കണവാടികള്‍ വഴി ഇനി യു.എച്ച്.ടി. പാല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി.

സംസ്ഥാനത്തെ അങ്കണവാടികള്‍ വഴി മില്‍മയുടെ യു.എച്ച്.ടി. പാല്‍ നല്‍കാന്‍ തീരുമാനമായി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. മില്‍മ വഴിയാണ് അങ്കണവാടികളില്‍ യു.എച്ച്.ടി. മില്‍ക്ക് വിതരണം ചെയ്യുക. സംസ്ഥാന...

മലപ്പുറത്ത് എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു.

എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം താനാളൂര്‍ സ്വദേശിയായ 38 കാരന്‍ മരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ്...

മലപ്പുറത്ത് ഒരാള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു.

മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചു. ഇയാള്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥിതി ഗുരുതരമല്ലെന്ന് ഡിഎംഒ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഡിഎംഒ അറിയിച്ചു.

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ല: കേന്ദ്ര ആരോഗ്യമന്ത്രി.

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധനാണ് ഇത് ലോക്‌സഭയില്‍ അറിയിച്ചത്. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിനുത്തരമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നകാര്യം പിന്നീട് ആലോചിക്കാമെന്നാണ് മന്ത്രി...

വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് സ്ഥിരീകരണം.

നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ച 36 പഴംതീനി വവ്വാലുകളുടെ സാംപിളില്‍ 12 എണ്ണത്തില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക്...

ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി.

ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു...

നിപ്പ: നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേര്‍ക്കും രോഗമില്ല.

നിപ്പ വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂക്ഷ്മ നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേര്‍ക്കും രോഗമില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥികരിച്ചു. നിപ്പ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന 52 പേരെയാണ്...

നിപ്പ: സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയ മൂന്നു പേര്‍ക്കെതിരേ കേസ്.

നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സന്തോഷ് അറയ്ക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരേയാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി...
Social media & sharing icons powered by UltimatelySocial