ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ അപര്‍ണയും ശ്രുതിയും ഹൈക്കോടതിയില്‍

ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ ഡബിള്‍സ് ചാമ്പ്യന്മാരും മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ.പി.ശ്രുതിയും ഹൈക്കോടതിയിലേക്ക്. ദേശീയ ടീം മുഖ്യ പരിശീലകനും സെലക്ഷന്‍ കമ്മിറ്റി അംഗവുമായ പി.ഗോപിചന്ദിന്റെ മകള്‍ക്ക് വേണ്ടി തങ്ങളെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത ചാമ്പ്യന്‍ഷിപ്പുകള്‍ ബംഗളൂരുവിലും ഹൈദരാബാദിലുമായാണ് നടന്നത്. ബംഗളൂരുവില്‍ നടന്ന ചമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ മലയാളിയായ ആരതി-സാറ സുനില്‍-മൃദുല പാണ്ഡെ സഖ്യത്തോട് തോറ്റ് പുറത്തായ അപര്‍ണ-ശ്രുതി സഖ്യം ഹൈദരാബാദില്‍ ചാമ്പ്യന്മാരായിരുന്നു.

   

എഷ്യന്‍ ഗെയിംസ് ടീമില്‍ വനിത ഡബിള്‍സില്‍ മൂന്ന് വനിത ടീമുകളെയാണ് ഉള്‍പ്പെടുത്തുക. ഹൈദരാബാദില്‍ ചാംപ്യന്‍മാരായ അരതി-ശ്രുതി സഖ്യത്തിനായിരുന്നു സ്വാഭാവികമായും മൂന്നാമത്തെ ടീമായി ടീമില്‍ ഇടം നേടാന്‍ അര്‍ഹത. കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചപ്പോള്‍ മൂന്നാമത്തെ ഡബിള്‍സ് ടീമായി ഇടം പിടിച്ചത് ഗായത്രി ഗോപിചന്ദ്-ആകൃഷ്യ കശ്യപ് സഖ്യമായിരുന്നു. തഴഞ്ഞതിനെതിരെ ദേശീയ ബാഡ്മിന്റണ്‍ അസോസിയേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോറിനും പരാതി നല്‍കിയിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here