വിപണിയില്‍ തിളങ്ങാന്‍ ഇനി സ്മാര്‍ട്രോണ്‍ ഫോണും;വെറും 499 രൂപ മുതല്‍

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ തിളങ്ങാന്‍ ഇനി സ്മാര്‍ട്രോണ്‍ ഫോണും. വന്‍ വില വരുന്ന ഫോണുകള്‍ക്ക് വെറും 499 രൂപയ്ക്ക് വിപണിയില്‍ എത്തി. മിക്ക കമ്പനികളും വിലകുറച്ചും ഓഫറുകള്‍ വാരികോരി നല്‍കിയും ഉപഭോക്താക്കളെ കണ്ടെത്താന്‍ മല്‍സരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച സ്മാര്‍ട്രോണ്‍ കമ്പനിയുടെ ടിഫോണ്‍ പി ഇപ്പോള്‍ വന്‍ വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. അവതരിപ്പിക്കുമ്പോള്‍ 25,999 രൂപ വിലയുണ്ടായിരുന്ന സ്മാര്‍ട്രോണ്‍ ടിഫോണ്‍ പി ഇപ്പോള്‍ വില്‍ക്കുന്നത് കേവലം 6499 രൂപയ്ക്കാണ്.

ഉപഭോക്താവിന്റെ കൈയ്യില്‍ പഴയ ഫോണുകള്‍ ഉണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 499 രൂപയ്ക്കും സ്വന്തമാക്കാം. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിലും സ്മാര്‍ട്രോണ്‍ ടിഫോണ്‍ പിയ്ക്ക് വന്‍ ഓഫര്‍ നല്‍കുന്നുണ്ട്. ഫ്‌ളിപ്കാര്‍ട് സെയില്‍ തുടങ്ങുന്നതിന് മുന്‍പ് ഫോണിന്റെ വില 10,500 രൂപയായിരുന്നു. സ്മാര്‍ട്രോണ്‍ ടിഫോണ്‍ പി വാങ്ങുമ്പോള്‍ 6000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി നല്‍കുന്നുണ്ട്.

   

കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ സ്മാര്‍ട്രോണ്‍ കമ്പനിയുടെ ടിഫോണ്‍ പിയുടെ ആകര്‍ഷണീയത അതിന്റെ 5000 mAh ബാറ്ററിയാണ്. ഒപ്പം കിട്ടുന്ന ഒറ്റിജി കേബിള്‍ ഉപയോഗിച്ചാല്‍ മറ്റു ഫോണുകളും സ്പീക്കറുകളും സ്മാര്‍ട്ട്ബാന്‍ഡുകളും മറ്റും ചാര്‍ജു ചെയ്യാന്‍ പറ്റുന്ന ഒരു പവര്‍ബാങ്കായും ഉപയോഗിക്കാം. ഫോണിന് രണ്ടു ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഫോട്ടോയും ഓട്ടോഗ്രാഫും പതിച്ച ഹാന്‍ഡ്‌സെറ്റും ലഭ്യമാണ്. ഹാന്‍ഡ്‌സെറ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സച്ചിനാണ്.

പൂര്‍ണ്ണമായും മെറ്റല്‍ നിര്‍മിതമായ ബോഡിയില്‍ കൂറ്റന്‍ ബാറ്ററി കൂടെ പിടിപ്പിച്ചതോടെ തങ്ങള്‍ ടിഫോണിന് ശക്തിയ്‌ക്കൊപ്പം സൗന്ദര്യവും നല്‍കിയെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ജിബി റാമും എട്ടു കോറുള്ള സ്‌നാപ്ഡ്രാഗണ്‍ 435 പ്രൊസസറും ശക്തി പകരുന്ന ഈ ഫോണിന് 5.2 എച്ച്ഡി ഡിസ്‌പ്ലെയാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 7.1 ആണ് ഒഎസ്. ഡേറ്റാ സംഭരണത്തിലും സ്മാര്‍ട്രോണിന് തങ്ങളുടെ രീതിയുണ്ട്. ഫോണിന് 32 ജിബി സംഭരണ ശേഷിയുണ്ട്. 128 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിപ്പിച്ച് ബൂസ്റ്റു ചെയ്യാം.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here