അമ്മയുടെ കാമുകന് വഴങ്ങിക്കൊടുക്കണമെന്ന നിര്‍ബന്ധത്തെ തുടര്‍ന്ന് 17 കാരി വീടുവിട്ടു, മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി അന്വേഷിച്ച പൊലീസിന് പെണ്‍കുട്ടിയുടെ വഴി തിരിവായത് മകളുടെ ഡയറിക്കുറിപ്പുകള്‍, ഡയറിയിലെ കുറിപ്പുകള്‍ കണ്ട പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു

വീട്ടില്‍ സ്ഥിരമായി എത്തുന്ന അമ്മയുടെ കാമുകന്‍ തന്നെയും ഉപദ്രവിച്ചു തുടങ്ങിയപ്പോള്‍ സഹിക്കാനാവാതെ പതിനേഴുകാരി വീടുവിട്ടിറങ്ങി. കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് സ്വന്തം അമ്മ. തിരുവനന്തപുരം വെള്ളറട കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി പൊലീസിന്റെ പിടിയിലായി. സംഭവത്തില്‍ വഴി തിരിവായത് മകളുടെ ഡയറിക്കുറിപ്പുകള്‍.

അമ്മയുടെ കാമുകന് വഴങ്ങിക്കൊടുക്കണമെന്ന മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് 17 കാരി എല്ലാ വിവരങ്ങളും ഡയറിയില്‍ കുറിച്ചു വെച്ച ശേഷം അമ്മയറിയാതെ വീടുവിട്ട് തന്റെ ഒരു ബന്ധുവീട്ടിലേക്ക് പോയത്. മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ വെള്ളറട പോലീസിന് പരിശോധനയ്ക്കിടയിലാണ് മകളുടെ ഡയറി കിട്ടിയത്. ഇതില്‍ അമ്മയുടെ അനാശാസ്യവും കാമുകന് വഴങ്ങിക്കൊടുക്കാന്‍ 17 കാരിയെ നിര്‍ബ്ബന്ധിച്ചിരുന്ന വിവരങ്ങളും കുറിച്ചിരുന്നു.

ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന കാമുകന്റെ ശല്യം കാരണമാണ് താന്‍ വീടുവിട്ടിറങ്ങുന്നതെന്ന് പെണ്‍കുട്ടി ഡയറിയില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയ പോലീസ് അമ്മയ്‌ക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ഡയറിയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി പോലീസ് എത്തിയതിനെ തുടര്‍ന്ന് കാമുകന്‍ ഒളിവിലാണ്. അമ്മയുടെ കാമുകന്റെ ശല്യം കാരണമാണ് വീടു വിട്ടിറങ്ങിയതെന്ന് കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

         
Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here