ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന്

  കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഡോ.സിജെ റോയി അറിയിച്ചതുപോലെ ഏതാനും നിമിഷങ്ങള്‍ക്കകം മലയാളത്തിലെ ഏറ്റവും വലിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടേക്കും. ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപനം ഇന്ന് നടക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഉണ്ടാവുമെന്ന് മുന്‍പ് തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രിയദര്‍ശനും അതിനെ സ്ഥിതീകരിക്കുന്ന മറുപടികള്‍ ആണ് നല്‍കിയത്.

മോഹന്‍ലാല്‍ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം കാസനോവയുടെ നിര്‍മ്മാതാവ് ആയിരുന്ന സി. ജെ. റോയ് മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിനായി കാത്തിരിക്കൂ എന്നാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം നാലരയോടെ അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ എത്തി പ്രേക്ഷകരോട് പ്രഖ്യാപനം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളും സംവിധായകരും ഒപ്പം ഉണ്ടാകും എന്നാണ് വരുന്ന സൂചനകള്‍.

വാര്‍ത്ത പുറത്ത് വന്നതോടെ പ്രേക്ഷകരെ വലിയ കാത്തിരിപ്പിലാണ്. രണ്ടായിരം കോടി മുതല്‍ മുടക്കില്‍ രണ്ടാമൂഴം ഉണ്ടാകുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. വി. എ. ശ്രീകുമാര്‍ മേനോന്‍ ആയിരിക്കും രണ്ടാമൂഴം സംവിധാനം ചെയ്യുന്നത്. അതിന് മുന്നോടിയായി ഇരുവരും ഒന്നിക്കുന്ന ചിത്രം ഒടിയന്‍ 40 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന വമ്പന്‍ ചിത്രമാണ്.

         
Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here