കാലയെ നേരിടാന്‍ ഈദ് റിലീസ് ആയി എത്തുന്നത് മൂന്നു വമ്പന്‍ ചിത്രങ്ങള്‍;കൊമ്പുകോര്‍ക്കുന്നത് സൂപ്പര്‍സ്റ്റാറുകള്‍ തമ്മില്‍

  സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന ചിത്രം കാലാ വരുന്ന ജൂണ്‍ ഏഴിനാണ് റിലീസ് ചെയ്യുകയാണ്. ഏപ്രില്‍ 27 ന് ആണ് ഈ ചിത്രം റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും തമിഴ് നാട്ടിലെ സിനിമാ സമരം മൂലം ഈ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.  തമിഴ്‌നാട്ടില്‍ കാലായ്ക്കുവേണ്ടി ജൂണ്‍ മാസത്തില്‍ വേറെ ഒരു റിലീസും ഇല്ലെങ്കിലും കേരളത്തിലെ സ്ഥിതി അതല്ല. രജനികാന്ത് ചിത്രം കേരളത്തില്‍ നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്. കാരണം ജൂണ്‍ പതിനാലു മുതല്‍ ഈദ് റിലീസ് ആയി മലയാളത്തില്‍ എത്തുന്നത് മൂന്നു വമ്പന്‍ ചിത്രങ്ങള്‍ ആണ്.

Related image

ജൂണ്‍ പതിനാലിന് എത്തുന്നത് മലയാളത്തിന്റെ താര ചക്രവര്‍ത്തിയായ മോഹന്‍ലാല്‍ നായകനാവുന്ന നീരാളിയാണ്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് നവാഗതനായ സാജു തോമസ് ആണ്.

Related image

ജൂണ്‍ പതിനഞ്ചിന് നവാഗതനായ ഷാജി പാടൂരിന്റെ സംവിധാന മികവില്‍ ഒരുങ്ങുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ റീലീസ് ചെയ്യും. ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്.

Related image

നവാഗതയായ റോഷ്‌നി ദിനകര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിയും അന്ന് തന്നെ റീലീസിന് എത്തുകയാണ്. പൃഥ്വിരാജ് പാര്‍വതി ജോഡികള്‍ അഭിനയിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image result for my story prithviraj

 

 

 

         
Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here