ഫെബ്രുവരി 1 മുതല്‍ 12 വരെ

അശ്വതി ; ഇഷ്ടകാര്യലാഭം, തൊഴില്‍മേഖലയില്‍ അഭിവൃത്തി എന്നിവ കാണുന്നു. തടസങ്ങള്‍ ഒഴിവാകാന്‍ ശിവക്ഷേത്രത്തില്‍ വഴിപാടു നടത്തി പ്രാര്‍ത്ഥിക്കുക.

ഭരണി : ദൂരദേശയാത്രാസാധ്യത, ഇഷ്ടകാര്യലാഭം ഇവ കാണുന്നു. ദോഷപരിഹാരമായി സര്‍പ്പപ്രീതിവരുത്തുക

കാര്‍ത്തിക ; ധനലാഭം, സ്ഥാനഭ്രംശം ഉണ്ടാകാന്‍ ഇവ കാണുന്നു. തടസങ്ങള്‍ ഒഴിവാകാന്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വഴിപാടു നടത്തി പ്രാര്‍ത്ഥിക്കുക.

രോഹിണി: വിദേശത്തുനിന്ന് സന്തോഷ വാര്‍ത്തകള്‍ക്ക് സാധ്യത, വാഹനം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക, ശാസ്താ ക്ഷേത്രത്തില്‍ യഥാശക്തി വഴിപാടു നടത്തി ശനിയാഴ്ച ദിവസം പ്രാര്‍ത്ഥിക്കുക.

മകയിരം; ധനസമൃദ്ധി, ദീര്‍ഘകാലമായുള്ള രോഗത്തിന് ശമനം, അഭിപ്രായ വ്യത്യാസം എന്നിവ കാണുന്നു. പരിഹാരമായി ശിവക്ഷേത്രത്തില്‍ ഐക്യമത്യസൂക്താര്‍ച്ചന, ജലധാര എന്നിവ നടത്തുക.

തിരുവാതിര: അകാരണമായ ഭയം, രോഗാരംഭം എന്നിവയ്ക്കും സാധ്യത. ദേവിപ്രീതികരമായ പ്രര്‍ത്ഥനകളുംവഴിപാടുകളും നടത്തുക.

പുണര്‍തം ; ഉദരരോഗത്തിനു സാധ്യത, സര്‍ക്കാര്‍ വിരോധം, കേസുകള്‍ക്ക് സാധ്യത ഇവ കാണുന്നു. പരിഹാരാര്‍ത്ഥം ഭഗവതിക്ഷേത്രത്തില്‍ പായസം, വിളക്ക്, മാല തുടങ്ങിയ വഴിപാടുകള്‍ നടത്തുക.

പൂയം : സഞ്ചാരകേ്‌ളശം, ഉദരരോഹപീഢ, ചര്‍മ്മരോഗം ഇവയ്ക്ക് സാധ്യത. സര്‍പ്പപ്രീതി വരുത്തുക.

ആയില്യം; കുടുംബബന്ധങ്ങളില്‍ അസ്വസ്ഥത, മാതൃ വഴി ദുഃഖത്തിനു സാധ്യതയ്ക്കും കാണുന്നു. ദേവിപ്രീതികരമായ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുക.

മകം; കൃഷി, നാല്‍കാലി വഴി ധനനഷ്ടം, രക്തദൂഷ്യം പോലെയുളള ശാരീരീക അസ്വസ്ഥതകള്‍ക്കും സാധ്യത. ഭദ്രാദേവിക്ഷേത്രത്തില്‍ വഴിപാടും പ്രാര്‍ത്ഥനയും നടത്തുന്നത് താല്‍കാല ശാന്തി ലഭിക്കും.

പൂരം ; സമസ്തമേഖലകളിലും പരാജയഭീതിക്കും തൊഴില്‍മേഖലയില്‍ ശത്രുശല്യവും ഉണ്ടാകാം. മഹാവിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നത് ഉത്തമം.

ഉത്രം: അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വിവാഹം കൈകാര്യം ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ദേവീക്ഷേത്രദര്‍ശനം കൂടുതല്‍ ഭാഗ്യങ്ങള്‍ നല്‍കും.

അത്തം: അപ്രതീക്ഷിതമായി കാര്യങ്ങള്‍ക്ക് തടസം അനുഭവപ്പെടും, രോഗങ്ങള്‍ വഴി ദുഃഖിതനായി കാണപ്പെടും. ശാസ്താക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കുക.

   

ചിത്തിര : ദൈവാധീനമില്ലായ്മക്കും, കാര്യതടസം, ആശുപത്രിവാസം എന്നിവയ്ക്ക് സാധ്യത. മഹാവിഷ്ണുവില്‍ വ്യാഴ്യാഴ്ച ദിവസങ്ങളില്‍ നിവേദ്യം, അര്‍ച്ചന തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നത് നല്ലത്.

ചോതി: കാര്യതടസം, രോഗം ബന്ധുക്കളെക്കൊണ്ടുള്ള ദുരിതം ഇവ ഉണ്ടാകാം. ശ്രീകൃഷ്ണ ഭഗവാന് യഥാശക്തി വഴിപാടുകള്‍ നടത്തുക.

വിശാഖം; ധനസമൃദ്ധി, രോഗം, അനാവശ്യ ചെലവുകള്‍ ഉണ്ടാകും. ധനനഷ്ടം ഒഴിവാക്കുന്നതിന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിളക്ക്, മാല, പുഷ്പാജ്ഞലി തുടങ്ങിയവ നടത്തുക.

അനിഴം: ആരോഗ്യപ്രാര്‍ത്ഥനകള്‍ക്ക് പരിഹാരമുണ്ടാകും, സമ്പത്ത് വര്‍ദ്ധിക്കും. ആപത്തുകള്‍ ഒഴിവാക്കാന്‍ പ്രാര്‍ത്ഥനാ വഴിപാടുകള്‍ ഇഷ്ടദേവതാക്ഷേത്രത്തില്‍ നടത്തുക.

തൃക്കേട്ട; സമൂഹത്തില്‍ മാന്യത ലഭിക്കും, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബദേവതാ ക്ഷേത്രത്തില്‍ ഇഷ്ട വഴിപാടുകള്‍ നടത്തുക.

മൂലം; അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ശമിക്കും, ഇഷ്ട ഭക്ഷണ സമൃദ്ധി, കാര്യങ്ങള്‍ക്ക് തടസം ഉണ്ടാകും. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ശനിപ്രീതീകരമായ പ്രാര്‍ത്ഥനകള്‍ നടത്തുക.

പൂരാടം; ധനനഷ്ടം, ഉണ്ടാകാം, ബന്ധുജനങ്ങളുമായി കലഹത്തിന് സാധ്യത. ശിവപ്രീതികരമായി വഴിപാടുകള്‍ ഞായറാഴ്ച ദിവസം ചെയ്യുക. ഉത്രാടം; രോഗദുരിതങ്ങള്‍ അലട്ടും, വിലപിടിപ്പുള്ള സമഗ്രകള്‍ നഷ്ടപ്പെടാനും സാധ്യത ഉണ്ട്. സര്‍പ്പ ക്ഷേത്രത്തില്‍ നൂറും പാലും നടത്തുക.

തിരുവോണം; ദുഃഖത്തിന് കാരണമായ അനുഭവങ്ങള്‍ ഉണ്ടാകാം, കാര്യതടസത്തിനു സാധ്യത. കാര്യനിവൃത്തിക്കായി ഗണപതി ഭഗവാന് പ്രാര്‍ത്ഥന വഴിപാടുകള്‍ നടത്തുക.

അവിട്ടം; ഇഷ്ട ഭക്ഷണലാഭം, നൂതന വസ്ത്രസമൃദ്ധി എന്നിവയ്ക്ക് സാധ്യത. പ്രാദേശിക ദേവതാ പ്രീതി വരുത്തുന്നത് തടസങ്ങള്‍ ഒഴിവാക്കാം.

ചതയം; കാര്യതടസം, രോഗം മൂര്‍ച്ഛിക്കും, പരാജയഭീതി തുടങ്ങിയവ ഉണ്ടാകാം. ഭദ്രകാളിക്ഷേത്രത്തില്‍ പുഷ്പാജ്ഞലി, പായസം, തുടങ്ങിയവ നടത്തുക.

പൂരുരുട്ടാതി; ധനലാ ഭം, എല്ലാമേഖലകളിലും പരാജയം എന്നിവ ഉണ്ടാകാം. പ്രാര്‍ത്ഥനകള്‍ സമയങ്ങളില്‍ നടത്തുന്നത് കൂടുതല്‍ ഭാഗ്യം നല്‍കും. ഉതൃട്ടാതി; ശത്രുതാനാശം, സന്തോഷം, സാമ്പത്തികലാഭം ഇവ ഉണ്ടാകും. ദേവി ക്ഷേത്രത്തില്‍ യഥാശക്തിവഴിപാടുകല്‍ നടത്തുക.

രേവതി; മാനഹാനി ഉണ്ടാകാം, രോഗാരംഭത്തിന് സാധ്യത. മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത് ശാന്തി നല്‍കും.LEAVE A REPLY

Please enter your comment!
Please enter your name here