എന്ത് വിലകൊടുത്തും അശ്വിനെ ടീമിലെത്തിക്കണം

 

എന്ത് വിലകൊടുത്തും അശ്വിനെ ടീമിലെത്തിക്കണമെന്ന് എം.എ.സ് ധോണി . മൂന്ന് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ അശ്വിനെ ടീമിലെത്തിക്കാന്‍ ചെന്നൈയ്ക്ക് റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. അത് കൊണ്ട് താരത്തെ സ്വന്തമാക്കാന്‍ ലേലം തന്നെ വേണ്ടി വരും.

അശ്വിനെ ടീമിലെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നാണ് ധോണിയും പറയുന്നത്. തീര്‍ച്ചയായും അശ്വിനെ ടീമിലെത്തിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിക്കും, അദ്ദേഹം ഈ നാട്ടുകാരന്‍ കൂടിയാണ്. കൂടുതല്‍ താരങ്ങളെ ഇവിടെ നിന്ന് ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ടീമിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ സംസാരിക്കവേ ധോണി പറഞ്ഞു.

   

ബ്രണ്ടന്‍ മെക്കല്ലം, ഫാഫ് ഡു പ്ലെസിസ്, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ വിദേശതാരങ്ങളുണ്ട്. അവരില്‍ രണ്ടു പേരെ റൈറ്റ് ടു മാച്ച് കാര്‍ഡ് വെച്ച് സ്വന്തമാക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നടത്തിയിരുന്നത്. കോഴ വിവാദത്തില്‍പ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ടീം മുഖം മിനുക്കുന്നതിന് വേണ്ടി മികച്ച താരങ്ങളെ തന്നെ ടീമിലെത്തിക്കുന്നതിനുള്ള പുറപ്പാടിലാണ്.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here