സഞ്ചാരികളെ .. ഗവി വിളിക്കുന്നു..പ്രകൃതിയുടെ മടിത്തട്ടിലേക്ക്

സ്ഥിരം ടൂര്‍ സ്‌പോട്ടുകളില്‍ നിന്ന് ഒന്ന് വേറിട്ട് ചിന്തിച്ചുനോക്കിയാല്‍ കേരളത്തില്‍ തന്നയുണ്ടാകുംപ്രകൃതി നെഞ്ചോടുചേര്‍ത്ത ചിലയിടങ്ങള്‍, അത്തരത്തില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ ഏറ്റവും മനോഹരമായ ഗവി.

Image result for gavi photos

അയ്യപ്പന്റെ പൂങ്കാവനം എന്നറിയപ്പെടുന്ന പൊന്നമ്പലമേട് ഉള്‍പ്പെട്ട ഗവി. ഒരിക്കല്‍ പോയാല്‍ പിന്നേയും തിരിച്ചു വിളിക്കുന്ന പ്രകൃതിയുടെ വന്യസൗന്ദര്യം. റാന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിന്റെ ഭാഗം. വാഗമണ്‍ പോലെതന്നെ സഞ്ചാരികളുടെ മനം കവരുന്ന കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും .പത്തനംതിട്ടയിലെ ആങ്ങാമൂഴി ചെക്ക് പോസ്റ്റ് വഴിയാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് ഗവിയിലേക്ക് പ്രവേശനം.
പ്രവര്‍ത്തി ദിനങ്ങളില്‍ 10 വാഹനങ്ങള്‍ക്കും അവധി ദിവസങ്ങളില്‍ 30 വാഹനങ്ങള്‍ക്കും അനുമതി ലഭിക്കും. നിശ്ചിത ഫീസടച്ച് വാഹനത്തിന്റേയും യാത്രക്കാരുടേയും ഡീറ്റെയ്ല്‍സ് കൊടുത്താല്‍ ചെക്ക് പോസ്റ്റില്‍ നിന്നും തന്നെ പാസ് ലഭ്യമാണ്.

   

Related image

 

 

എല്ലാ ദിവസവും പത്തനംതിട്ടയില്‍ നിന്ന് കുമളിക്കും കുമളിയില്‍ നിന്ന് പത്തനംതിട്ടക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട് ഇതില്‍ കയറിയാല്‍ ഗവിയില്‍ ഇറങ്ങാം. ഗവിയുടെ മടിത്തട്ടിലേക്കുള്ള ഓര്‍ഡിനറി യാത്രയുടെ അനുഭവവും വ്യത്യസ്ഥമാണ്.
ട്രക്കിങ്ങ് റൂട്ടിലുള്ള വ്യൂ പോയിന്റില്‍ നിന്നും ശബരിമല അമ്പലത്തിന്റെ ദര്‍ശനം ലഭിക്കും. തിരക്കുകളില്‍ നിന്ന് ഓടിയൊളിക്കാ്ന്‍ പ്രകൃതി ഒരുക്കിയ പറുദീസയെന്ന് ഗവിയെ വിളിക്കാം.നിങ്ങള്‍ ഒരു യാത്രക്കായി ഒരുങ്ങുന്നോ.. എങ്കില്‍ ഗവി നിങ്ങളെ കാത്തിരിക്കുന്നു…

 Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here