സാനിയ മിര്‍സയ്‌ക്ക് ഖേല്‍രത്‌ന പുരസ്‌കാരം:കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം വനിതാ ടെന്നീസ്‌ താരം സാനിയ സാനിയ മിര്‍സയ്‌ക്ക്   നല്‍കാനുള്ള  കേന്ദ്ര കായിക മന്ത്രാലയത്തിന്റെ    തീരുമാനം കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു . സാനിയയ്‌ക്ക് പുരസ്‌കാരം നല്‍കാനുള്ള ശുപാര്‍ശയ്‌ക്കെതിരേ പാരാലിമ്പിക്‌ കായിക താരമായ എച്ച്‌.എന്‍. ഗിരിഷ സര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണു ജസ്‌റ്റിസ്‌ എ.എസ്‌. ബൊപ്പണ്ണ സാനിയയ്‌ക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം സ്‌റ്റേ ചെയ്‌തത്‌. ബന്ധപ്പെട്ടവരോടു 15 ദിവസത്തിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അവാര്‍ഡ്‌ നിര്‍ണയ സമിതിയാണ്‌ ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവായി സാനിയയെ തിരഞ്ഞെടുത്തത്‌. 2012 ലെ ലണ്ടന്‍ പാരാലിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഹൈജമ്പ്‌ താരമാണ്‌ കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയായ ഗിരീഷ ഹൊസനഗര നാഗരാജഗൗഡ. 2014 ലെ ഇഞ്ചിയോണ്‍ എഷ്യന്‍ പാരാ ഗെയിംസില്‍ ഇദേഹം വെങ്കല മെഡല്‍ നേടിയിരുന്നു. അവാര്‍ഡ്‌ നിര്‍ണയ സമിതി സമിതി തന്റെ പ്രകടനങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഗിരിഷ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്‌. രാജ്യാന്തര ടെന്നിസ്‌ വേദികളില്‍ രാജ്യത്തിനായി സാനിയ നടത്തിയ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്താണ്‌ ഈ വര്‍ഷത്തെ അവാര്‍ഡിനായി സമിതി സാനിയയെ ശുപാര്‍ശ ചെയ്‌തത്‌. വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്‌ സാനിയ. സ്വിറ്റ്‌സര്‍ലന്‍ഡ്‌ താരം മാര്‍ട്ടിന ഹിങ്കിസിനൊപ്പം ഈ സീസണിലെ വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ സാനിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. ലിയാന്‍ഡര്‍ പെയ്‌സിനുശേഷം ഖേല്‍രത്‌നയ്‌ക്കായി തെരഞ്ഞെടുക്കപ്പെടുന്ന ടെന്നിസ്‌ താരം കൂടിയാണ്‌. 29 നു രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി ഖേല്‍ രത്ന, അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ്‌ അവാര്‍ഡുകള്‍ നല്‍കാനിരിക്കുകയാണ്‌.LEAVE A REPLY

Please enter your comment!
Please enter your name here