റിലയന്‍സ് ജിയോ വരുമാനം വന്‍ കുതിപ്പിലേക്ക്

 
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരുമാനം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍ മുന്നേറ്റം നടത്തിയ ജിയോയുടെ പ്രവര്‍ത്തന വരുമാനം 2025 സാമ്പത്തിക വര്‍ഷം 500 കോടി ഡോളറിലെത്തുമെന്നാണ് (ഏകദേശം 32,400 കോടി രൂപ) പ്രവചനം. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്‌സ്മാന്‍ സാച്‌സാണ് ജിയോ വരുമാനം പ്രവചിച്ചിരിക്കുന്നത്.2018 സാമ്പത്തിക വര്‍ഷം തന്നെ ബ്രേക്ക് ഈവന്‍ ആകുന്ന കമ്പനിയുടെ വരുമാനം 2020ല്‍ പ്രവര്‍ത്തന വരുമാനം മൂന്നു ബില്ല്യണ്‍ കടക്കും. 2021 ല്‍ മൊത്തം വിപണിയുടെ 20 ശതമാനം വരുമാനം ജിയോ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു. നിലവിലെ വരിക്കാരുടെ കണക്കുകള്‍ നോക്കുമ്പോള്‍ സ്ഥിരതയുള്ള ഉപഭോക്താക്കളുള്ളതായാണ് ഇത് വ്യക്തമാക്കുന്നത്.ടെലികോം മേഖലയില്‍ 30 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ള ജിയോ അടുത്ത വര്‍ഷങ്ങളില്‍ തന്നെ എല്ലാം തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നത്. നവംബര്‍ 21 ന് പുറത്തിറക്കിയ കുറിപ്പിലാണ് യുഎസ് ബ്രോക്കറേജ് കമ്പനിയുടെ നിരീക്ഷണം.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്നെ ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍ ജിയോയുടെ വിപണി വിഹിതം കേവലം 9.94 ശതമാനം മാത്രമായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഇത് 11.72 ശതമാനമായി ഉയര്‍ന്നു. മറ്റു കമ്പനികളായ വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ കമ്പനികളിലെ പ്രതിസന്ധിയിലാക്കാനും ജിയോയ്ക്ക് സാധിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ വരിക്കാരുടെ എണ്ണം 13.86 കോടിയാണ്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here