ചാര്‍ജ് ചെയ്യുന്നതിനിടെ ജിയോഫോണ്‍ പൊട്ടിത്തെറിച്ചു; ബ്രാന്‍ഡിനെ മോശമാക്കാന്‍ ആരോ മന:പൂര്‍വം ചെയ്തതാണെന്ന് കമ്പനി…

 

റിലയന്‍സിന്റെ ജിയോഫോണ്‍ പ്രീ ബുക്ക് ചെയ്തിട്ടുളളത് ആയിരകണക്കിന് ആളുകളാണ്. ബുക്കിങ് കൂടിയതോടെ റിലയന്‍സ് ജിയോ താല്‍ക്കാലികമായി പ്രീ ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ദീപാവലി കഴിഞ്ഞതോടെ പ്രീ ബുക്കിങ് പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീ ബുക്കിങ് ചെയ്തവര്‍ക്ക് ഫോണുകള്‍ എത്തിക്കാനുളള നീക്കത്തിലാണ് ഇപ്പോള്‍ കമ്പനി.ഇതിനിടെയാണ് ചാര്‍ജ് ചെയ്യാന്‍ വെച്ചിരിക്കുന്ന ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചുവെന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ടെക്നോളജി ബ്ലോഗ് ഫോണ്‍ റെഡാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. പൊട്ടിത്തെറിച്ച ഫോണിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കശ്മീരിലാണ് സംഭവം. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. മുന്‍ വശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല.
ചാര്‍ജറിന്റെ വയറും കത്തിയിട്ടുണ്ട്. പക്ഷേ ഫോണിന്റെ ബാറ്ററി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫോണ്‍ റെഡാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു ഫോണുകളെ അപേക്ഷിച്ച് ജിയോ ഫോണിന്റെ ബാറ്ററി വലുതാണ്. 2000എം എച്ച് കപ്പാസിറ്റിയുളളതാണ് ബാറ്ററി.
അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടതായും മനഃപൂര്‍വം ആരോ കേടുപാടുകള്‍ ഉണ്ടാക്കിയതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി റിലയന്‍സ് റീട്ടെയില്‍ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവും അതിന്റെ സമയവും കൂട്ടി വായിക്കുമ്പോള്‍ തങ്ങളുടെ ബ്രാന്‍ഡിനെ മോശമായി ചിത്രീകരിക്കാനുളള ആരുടെയോ താല്‍പര്യം ആണെന്ന് തോന്നുന്നു. കൂടുതല്‍ അന്വേഷണത്തെ അടിസ്ഥാനമാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിലുണ്ട്.500 രൂപ നല്‍കി ബുക്കിങ് ചെയ്യാനുളള അവസരമാണ് ജിയോ ഒരുക്കിയത്. ബാക്കി 1000 രൂപ ഫോണ്‍ ലഭിക്കുമ്പോള്‍ നല്‍കിയാല്‍ മതി. ഫോണിന് 1500 രൂപ നല്‍കണമെങ്കിലും 3 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ പണം ജിയോ തിരികെ നല്‍കും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഫോണ്‍ വിതരണം. 50 ലക്ഷം ഫോണുകള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുമെന്നാണു സൂചന.LEAVE A REPLY

Please enter your comment!
Please enter your name here