7300 രൂപ റെയിഞ്ചില്‍ സാംസങ്ങ് ഗാലസി ജെ2 2017…

 
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് ഗാലസി ജെ2 2017 എഡിഷന്‍.ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 7,390 രൂപയ്ക്ക് അടുത്താണ് .കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാം .ഇതിന്റെ സവിശേഷതകള്‍ എല്ലാം തന്നെ ആവറേജ് ആണ് .
1 ജിബിയുടെ റാം ആണ് ഇതിനു നല്‍കിയിരിക്കുന്നത് .4.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .അതുകൂടാതെ 540 + 960  AMOLED QHD  റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ഇതിനുണ്ട് .
128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമറയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും കൂടാതെ 2 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണുള്ളത് .2000mAhന്റെ ബാറ്ററി ലൈഫ് ആണ് സാംസങ്ങിന്റെ ഈ പുതിയ 2017 ന്റെ എഡിഷന്‍ കാഴ്ചവെക്കുന്നത് .
4ജി സ്മാര്‍ട്ട് ഫോണ്‍ ആണിത് .പക്ഷെ 7000 രൂപ ബഡ്‌ജെക്ടില്‍ ഏകദേശം 3 ജിബിയുടെ റാംമ്മില്‍ 13 മെഗാപിക്‌സല്‍ ക്യാമറയോടെ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു .LEAVE A REPLY

Please enter your comment!
Please enter your name here