കുഞ്ഞുണ്ടാകാത്തതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. കൊല്ലം കുളത്തുപ്പുഴ ടിമ്പര്‍ ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന സുജാതയുടെ മകള്‍ സുനന്ദയ്ക്ക്(27) നേരെയാണ് ഭര്‍ത്താവ് ആസിഡൊഴിച്ചത്.കണ്ണിനും മുഖത്തും മുതുകിനും സാരമായി പരിക്കേറ്റ സുനന്ദയെ കൊല്ലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ കുളത്തുപ്പുഴ ടിമ്പര്‍ ഡിപ്പോയ്ക്ക് സമീപത്തുള്ള സുനന്ദയുടെ വീട്ടില്‍ വെച്ചാണ് ഭര്‍ത്താവ് ബൈജു ആസിഡ് ആക്രമണം നടത്തിയത്. ബൈജുവും സുനന്ദയും തമ്മില്‍ ഏഴു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഏഴു വര്‍ഷമായിട്ടും കുഞ്ഞുണ്ടാകാത്തതിനെ ചൊല്ലി ഭര്‍ത്താവ് ബൈജു സുനന്ദയുമായി വഴക്കിടുന്നത് പതിവായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമായിട്ടും കുഞ്ഞ് ജനിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞു. ഭര്‍ത്താവിന്റെ ദേഹോപദ്രവം സഹിക്കാന്‍ വയ്യാതായതോടെ സുനന്ദ ഭര്‍ത്താവുമായി പിണങ്ങി കുളത്തുപ്പുഴയില്‍ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.വ്യാഴാഴ്ച രാത്രിയാണ് ബൈജു സുനന്ദയുടെ വീട്ടിലെത്തുന്നത്. കന്നാസില്‍ ആസിഡുമായാണ് ബൈജു വീട്ടിലെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സുനന്ദയെ വിളിച്ചുണര്‍ത്തിയ ബൈജു തലമുടി കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതിനിടെയാണ് കന്നാസില്‍ കരുതിയിരുന്ന ആസിഡ് സുനന്ദയുടെ ദേഹത്തൊഴിച്ചത്.ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ ബൈജുവിനെതിരെ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശിയായ ബൈജു ടൈല്‍സ് പണിക്കാരനാണ്.
Your email address will not be published. Required fields are marked *
Powered By Team Mekhadooth. Designed By DSG