വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ രഹാനെയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡുകള്‍

വെസ്റ്റിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ അജിക്യ രഹാനയെ തേടി അപൂര്‍വ്വ നേട്ടങ്ങള്‍. മത്സരത്തില്‍ 91 പന്തില്‍ 60 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. മഴമൂലം ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചിലാണ് രഹാനയുടെ ക്ലാസിക്ക് ഇന്നിങ്‌സ്.
പരമ്പരയില്‍ നാല് മത്സരം പിന്നിട്ടപ്പോള്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അടക്കം തകര്‍പ്പന്‍ ഫോമിലാണ് രഹാന. 62, 103, 72, 60 എന്നിങ്ങനെയാണ് പരമ്പരയിലെ രഹാനയുടെ പ്രകടനം.

നാലാം ഏകദിനത്തില്‍ കൂടി അര്‍ധ സെഞ്ച്വറി നേടിയതോടെ രഹാന സ്വന്തമാക്കിയ നേട്ടങ്ങള്‍ ഇതാണ് ;

* വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയുടെ ചരിത്രത്തില്‍ ഏറ്ററും അധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരം എന്ന നേട്ടം രഹാന സ്വന്തമാക്കി. വിന്‍ഡീസിനെതിരെ നാല് മത്സരം പിന്നിടുമ്പോള്‍ 297 റണ്‍സാണ് രഹാനയുടെ സമ്പാദ്യം. നാലാം ഏകദിനത്തില്‍ വ്യക്തിഗത സ്‌കോര്‍ 21ല്‍ നില്‍ക്കെയാണ് രഹാന ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. രോഹിത്ത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് രഹാന തകര്‍ത്തത്. 2011ലെ വിന്‍ഡീസ് പര്യടനത്തില്‍ 257 റണ്‍സാണ് രോഹിത്ത് അടിച്ച് കൂട്ടിയത്. 2006ല്‍ സെവാഗ് സ്വന്തമാക്കിയ 237 റണ്‍സ് എന്ന റെക്കോര്‍ഡാണ് അന്ന് രോഹിത്ത് മറികടന്നത്.

   

* ലിസ്റ്റ് എ ക്രിക്കറ്റില്‍ 5000 റണ്‍സ് ക്ലബിലെത്താനും ഈ മത്സരത്തിലൂടെ രഹാനയ്ക്ക് കഴിഞ്ഞു. നാലാം ഏകദിനത്തില്‍ വ്യക്തിഗത സ്‌കോര്‍ 31ല്‍ നില്‍ക്കെയാണ് രഹാന ഈ നേട്ടം സ്വന്തമാക്കിയത്.

* അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി നാല് 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടം രഹാന ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 2007ലെ നാച്ച് വെസ്റ്റ് ട്രോഫിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 2008ല്‍ വീരേന്ദ്ര സെവാഗും ആണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയിട്ടുളള താരങ്ങള്‍.

ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രഹാന. സച്ചിനേയും സേവാഗിനേയും കൂടാതെ യുവരാജും റെയ്‌നയുമാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here