പ്രശ്‌നപരിഹാരത്തിന് സച്ചിനെയും ഗാംഗുലിയെയും ലക്ഷ്മണിനെയും ഏര്‍പ്പെടുത്തി

 
ചാമ്പ്യന്‍സ് ലീഗില്‍ പാകിസ്താനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ടീം ഇന്ത്യയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് റിപ്പോര്‍ട്ട്. നായകന്‍ വിരാട് കൊഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്‌ളേയും തമ്മില്‍ ഉരസലിലാണെന്നും പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയതായിട്ടുമാണ് വിവരം.കുംബ്‌ളേ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ കൊഹ്‌ലി ഉള്‍പ്പെടെയുള്ള ചില സീനിയര്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും അവര്‍ കുംബ്‌ളേയുടെ താല്‍ക്കാലിക കാലാവധി പൂര്‍ത്തിയായ മുറയ്ക്ക് രവിശാസ്ത്രിയെ പരിശീലകനാക്കണമെന്ന പക്ഷക്കാര്‍ ആണെന്നുമാണ് കേള്‍ക്കുന്നത്. എന്നിരുന്നാലും പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്ന ടീം ഇന്ത്യയുടെ ബിഗ് ത്രീ ഉപദേശക സംഘമായിരിക്കും അടുത്ത പരിശീലകനെ തീരുമാനിക്കുക എന്നാണ് കിട്ടുന്ന വിവരങ്ങള്‍.കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാം മംഗളകരമായി മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക പരിശീലകനായി അവസാനിക്കുന്ന കുംബ്‌ളേയുടെ കാലാവധി 2019 ലോകകപ്പ് വരെ ആക്കാനുള്ള കാര്യം ആലോചിച്ചുകൊണ്ടിരിക്കെയാണ് പടലപിണക്കം. കടുത്ത ഇടപെടല്‍ നടത്തുന്ന കുംബ്‌ളേയ്ക്ക് കീഴില്‍ സീനിയര്‍ താരങ്ങള്‍ അതൃപ്തരാകുന്നു എന്നതാണ് പ്രശ്‌നം. ഇവര്‍ രവിശാസ്ത്രിയുടെ പരിശീലനരീതിയോട് ആഭിമുഖ്യം കാണിക്കുകയും ചെയ്യുന്നു. പ്രശ്‌നം മുന്നംഗ ഉപദേശകസമിതിയുമായി സുപ്രീംകോടതി പുതിയതായി ബിസിസിഐ ചുമതലയ്ക്കായി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായി സംസാരിച്ചു കഴിഞ്ഞതായിട്ടാണ് വിവരം.

   

വിരാട് കൊഹ്‌ലി ഞായറാഴ്ച നടന്ന ന്യൂസിലന്റിനെതിരേയുള്ള മത്സരത്തിന് പിന്നാലെ ഗാംഗുലിയുമായി സുദീര്‍ഘമായ ഒരു ചര്‍ച്ചയും നടത്തിക്കഴിഞ്ഞു. ബിസിസിഐയിലും പലര്‍ക്കും കുംബ്‌ളേയുടെ കാലാവധി നീട്ടുന്നതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നു. എന്നാല്‍ കൊഹ്‌ലിയും കുംബ്‌ളേയും കുറേ നാളായി ഉടക്കാണെന്നതാണ് കാര്യങ്ങള്‍ ദുഷ്‌ക്കരമാക്കുന്നത്.ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമിന്റെ കാര്യം ഉള്‍പ്പെടെ കുംബ്‌ളേയും കൊഹ്‌ലിയും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്. ധര്‍മ്മശാലയില്‍ കോഹ്‌ലിക്ക് പരിക്കേറ്റ് വിട്ടു നിന്ന മത്സരത്തില പകരക്കാരനായി ബൗളര്‍ കുല്‍ദീപ് യാദവിനെ കുംബ്‌ളേ ഉള്‍പ്പെടുത്തിയത് മുതലാണ് ഭിന്നത മറനീക്കി പുറത്തു വന്നത്. തീരുമാനം തന്നെ അറിയിച്ചില്ല എന്നത് കോഹ്‌ലിയെ ഞെട്ടിക്കുകയും ചെയ്തു. എല്ലാ ഫോര്‍മാറ്റിലും നായകനാക്കിയതോടെ കൊഹ്‌ലി ടീമില്‍ മഹാമേരു പോലെ വളര്‍ന്നിരിക്കുന്ന കൊഹ്‌ലി രവിശാസ്ത്രി തുടരണമെന്നാണ് അഭിപ്രായപ്പെടുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയോടെയാണ് കുംബ്‌ളേയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. കാലാവധി നീട്ടുകയാണെങ്കില്‍ പ്രശ്‌നമില്ല. അല്ലെങ്കില്‍ ടീം ഇന്ത്യയ്ക്കായി ബിസിസിഐയ്ക്ക് പുതിയ പരിശീലകനെ കണ്ടെത്തേണ്ടി വരും. കുംബ്‌ളേ മാറുന്ന സാഹചര്യമുണ്ടെങ്കില്‍ പരിഗണിക്കാന്‍ ആവശ്യപ്പെട്ട് സെവാഗ് സമീപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്മാറി. ഇതോടെ വീണ്ടും പന്ത് രവിശാസ്ത്രിയുടെ കോര്‍ട്ടില്‍ എത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കാരന്‍ ടോം മൂഡിയെ പരീക്ഷിച്ചേക്കാനും മതി. ബിസിസിഐ യുടെ ഒരു വിഭാഗം രാഹുല്‍ ദ്രാവിഡിനെയും ആലോചിക്കുന്നുണ്ട്.ഇതിനെല്ലാം പുറമേ ലോഥാ കമ്മറ്റിയുമായി കുംബ്‌ളേയ്ക്കുള്ള അടുപ്പം ബിസിസിഐ യിലെ പലര്‍ക്കും അത്ര ഇഷ്ടപ്പെട്ടിട്ടുമില്ല. കുംബ്‌ളേ വിനോദ് റായിയുമായി കളിക്കാരുടെയും സ്റ്റാഫുകളുടെയും ശമ്പള കാര്യത്തില്‍ വരെ ഇടപെടുന്നതും പ്രശ്‌നമാണ്.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here