ചാമ്പ്യന്‍സ് ടോഫി ടൂര്‍ണമെന്റില്‍ ഗംഭീറിനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സൗരവ് ഗാംഗുലി

ഐപിഎല്‍ പത്താം സീസണില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. വരാനിരിക്കുന്ന ഐസിസി ചാമ്പ്യസ് ട്രോഫി ടൂര്‍ണമെന്റില്‍ ഗംഭീറിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ഐപിഎല്ലില്‍ ഗംഭീറിന്റെത് മികച്ച പ്രകടനമാണ്. കെ.എല്‍ രാഹുല്‍ പരിക്കേറ്റതിനാല്‍ ഗംഭീറിന് അവസരം നല്‍കുമെന്നാണ് കരുതപ്പെടുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

   

പതിനൊന്ന് മത്സരങ്ങളില്‍നിന്നായി ഗംഭീര്‍ 411 റണ്‍സ് ഇതിനകം നേടിക്കഴിഞ്ഞു. നാല് അര്‍ധസെഞ്ച്വറികളുള്‍പ്പെടെയാണ് ഗംഭീറിന്റെ പ്രകടനം. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇപ്പോള്‍ ഗംഭീര്‍.

ഇംഗ്ലണ്ടിനെതിരെ 2013ലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചത്. മോശം ഫോമിനെ തുടര്‍ന്ന് പിന്നീട് ടീമില്‍ നിന്നും തഴയപ്പെട്ടു. അടുത്തിടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഗംഭീറിന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനത്തോടെ ദേശീയ ടീമിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങിവരാനാകുമെന്നാണ് ഗംഭീറിന്റെ പ്രതീക്ഷ.LEAVE A REPLY

Please enter your comment!
Please enter your name here