സച്ചിനുള്‍പ്പെടെയുള്ള താരങ്ങള്‍ പണിതുയര്‍ത്തിയ ഗോപുരത്തിന്റെ കല്ലുകള്‍ പെറുക്കിവെച്ച് മുകളിലേക്ക് കയറുന്ന ജോലിയേ കൊഹ് ലിക്കുള്ളൂ; സന്തോഷ് പണ്ഡിറ്റിന്റ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി.

സച്ചിനെയും കൊഹ് ലിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി നിരൂപണങ്ങളും ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ കത്തിക്കയറുമ്പോള്‍ വ്യത്യസ്ത സ്വരവുമായി എത്തിയിരിക്കുകയാണ് ഒരു അഭിനേതാവ്. വിഷയത്തില്‍ തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കികൊണ്ട് സന്തോഷ് പണ്ഡിറ്റാണ് തന്റെ ഫെയ്സ്ബുക്കില്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.കൊഹ് ലി ഇന്ത്യയുടെ അഭിമാനമായ കളിക്കാരന്‍ തന്നെ, പക്ഷെ സച്ചിനും സേവാഗും ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണുമൊക്കെ ചേര്‍ന്ന് പണിതുയര്‍ത്തിയ കൂറ്റന്‍ ഗോപുരത്തില്‍ കല്ലുകള്‍ പെറുക്കിവച്ച് മുകളിലേക്ക് കയറേണ്ട പണിയെ കൊഹ് ലിക്ക് ഉണ്ടായിരുന്നുള്ളു എന്നു പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഞങ്ങള്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ ടീമിനോടല്ല സച്ചിനോടാണ് എന്ന് 1998 ഷാര്‍ജ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് പരാജയത്തെകുറിച്ച് മാര്‍ക്ക് ടൈലര്‍ പറഞ്ഞ വാക്കുകളും സന്തോഷ് പണ്ഡിറ്റ് തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം :

   

‘ വിരാട് കൊഹ് ലി ഇന്ത്യയുടെ അഭിമാനം തന്നെ ആണ്, സംശയം ഇല്ല…പക്ഷെ സച്ചിനെ മറികടന്നു കൊഹ് ലി, സച്ചിനെ നിഷ്പ്രഭനാക്കി കൊഹ് ലിയുടെ പ്രയാണം എന്നൊക്കെ എഴുതി പിടിപ്പിക്കുന്നവരുടെ മുന്നിലേക്ക് രണ്ടു വാക്കുകള്‍…കൊഹ് ലി ഇന്ത്യന്‍ ടീമിലേക്ക് കടന്നു വരുമ്പോള്‍ നമ്മുടെ ക്രിക്കറ്റ് ടീം ‘ടീം ഇന്ത്യ ‘ ആണ് … അതായത് ലോകത്തെ എണ്ണം പറഞ്ഞ വമ്പന്മാരെ ഒക്കെ മൂക്ക് കുത്തിച്ചു സച്ചിനും സേവാഗും, ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണും ഒക്കെ ചേര്‍ന്ന് പണിതുയര്‍ത്തിയ ഒരു കൂറ്റന്‍ ഗോപുരത്തില്‍ കല്ലുകള്‍ പെറുക്കി വച്ച് മുകളിലേക്ക് കയറേണ്ട പണിയെ കൊഹ് ലിക്ക് ഉണ്ടായിരുന്നുള്ളൂ…സച്ചിന്‍ എന്ന 15 വയസ്സുകരാന്‍ 1989 ല്‍ ബാറ്റും പിടിച്ചു ഇന്ത്യന്‍ ടീമിലെ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ പ്രതാപം നഷ്ടപെട്ട ഒരു പഴയ പന്തയക്കുതിര ആയി മാറിയിരുന്നു ഇന്ത്യ… സച്ചിന്‍ ഔട്ട് ആയാല്‍ ഠഢ ഓഫ് ചെയ്തു ജനങ്ങള്‍ എഴുന്നേറ്റ് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ത്യക്ക്. സച്ചിന് വേണ്ടി ഒരു രാജ്യം മുഴുവന്‍ പ്രാര്‍ഥിച്ചിരുന്ന കാലം ഉണ്ടായിരുന്നു… സച്ചിന്റെ കവര്‍ ഡ്രൈവുകള്‍ ഗ്രൗണ്ടില്‍ നിന്ന് പൊങ്ങിപോയാല്‍ അത് നിലത്തു കുത്തുന്ന വരെ ഹൃദയം നിന്ന് പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ത്യക്കാരന്… ഒരു മികച്ച ടീം പറഞ്ഞ ഒരു വാചകം കടം എടുത്താല്‍ , ‘ലോക ചാമ്പ്യന്മാര്‍ ആയ ഞങ്ങള്‍ തോറ്റത് ഇന്ത്യയോടല്ല , സച്ചിന്‍ എന്ന ഒരാളോടാണ് ‘ എന്ന്…ഒരു നൂറു സംഭവങ്ങള്‍ ഉണ്ട് ഇന്ത്യക്കാരനായ ഒരു ക്രിക്കറ്റ് പ്രേമിക്ക് ഞാന്‍ എങ്ങനെ സച്ചിനിസ്റ്റ് ആയി എന്ന് പറയാന്‍… ആ ചതുര കള്ളിയില്‍ ബാറ്റും ഏന്തി സച്ചിന്‍ നില്‍ക്കുന്ന സമയം വരെ നമ്മള്‍ തോല്‍വി അംഗീകരിക്കില്ലായിരുന്നു … സച്ചിന്‍ ഒരു ക്രിക്കറ്റ് പ്രേമിയുടെ ക്രിക്കറ്റ് ആസ്വദനത്തിലെ ഒരു രുചിയുള്ള ഒരു ചേരുവ ആയിരുന്നു.. അതില്ലാതെ ക്രിക്കറ്റ് ആസ്വദിക്കാന്‍ ഞങ്ങള്‍ പഠിച്ചു വരുന്നതെ ഉള്ളൂ… കൊഹ് ലി പോയാല്‍ , യുവരാജ് വരും, യുവരാജ് പോയാല്‍ ധോണി വരും എന്ന ആ ക്രമം ഒരു പക്ഷെ പുതിയതാണ്… സച്ചിന്‍ പടുത്തുയര്‍ത്തിയ രാജകിയ റെക്കോഡുകള്‍ ഇന്നിങ്സുകള്‍ സച്ചിനു തുല്യം സച്ചിന്‍ മാത്രം.

 LEAVE A REPLY

Please enter your comment!
Please enter your name here