ഓഫ് സ്റ്റംപിനു പുറത്ത് ലക്ഷ്യം വച്ചു: ചാഹല്‍…

ഓഫ് സ്റ്റംപിനു പുറത്ത് എറിയാനുള്ള തന്ത്രമാണ് തന്റെ വിക്കറ്റു വേട്ടയുടെ രഹസ്യമെന്നു മൂന്നാം ട്വന്റി20യില്‍ ആറു വിക്കറ്റെടുത്ത ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ” ജോ റൂട്ടും മോര്‍ഗനും കരുത്തോടെ മുന്നേറുന്നതിനിടെ ധോണിയോടും വിരാടിനോടും ചര്‍ച്ച ചെയ്ത ശേഷം ഓഫ് സ്റ്റംപിനു പുറത്തു പന്തെറിയാന്‍ ഞാന്‍ തീരുമാനിച്ചു. ആ ലൈനിനുള്ള പന്ത് അടിച്ചകറ്റാന്‍ എളുപ്പമല്ല.” ചാഹല്‍ പറഞ്ഞു.
ഇംഗ്ലിഷ് ബോളര്‍മാരുടെ പന്തുകള്‍ നന്നായി തിരിഞ്ഞു. പിച്ചു ചെയ്ത ശേഷം വേഗം കുറയുകയും ചെയ്തു. ബില്ലിങ്‌സിനും ജേസന്‍ റോയിക്കും എതിരെ ഫുള്‍ലെങ്തിലാണു പന്തെറിഞ്ഞത്. മിശ്ര ടേണ്‍ കണ്ടെത്തുകയും പേസില്‍ വ്യത്യാസം വരുത്തുകയും ചെയ്തപ്പോള്‍ ഞാനും അതു പകര്‍ത്തി. വിക്കറ്റ് നേടാന്‍ അതും സഹായിച്ചു.” ചാഹല്‍ പറഞ്ഞു.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here