എരുമേലി വിമാനത്താവള പദ്ധതി ആരും വികസന വിരോധികളാവരുത്.

ധ്യതിരുവതാംകൂറിന്‍റെ സമഗ്രവികസനത്തിനു കരുത്തു പകരുന്നതും ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ എരുമേലി വിമാനത്താവള പദ്ധതിക്ക് എതിര്‍വാദങ്ങളുന്നയിച്ച് ആരും വികസന വിരോധികളാവരുതെന്നാണ് മേഘദൂത് ന്യൂസിന്‍റെ അഭിപ്രായം.

അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായമുണ്ടാവുന്ന നാട്ടില്‍ ഏത് പദ്ധതിക്കെതിരെയും എതിര്‍വാദങ്ങളുണ്ടാവുക സ്വാഭാവികം. ആറന്മുള  വിമാനത്താവള പദ്ധതി പരിസ്ഥിതി പ്രശ്‌നങ്ങളില്‍ പെട്ട് തട്ടിതകരുകയായിരുന്നു. നീര്‍ച്ചാലുകളും നെല്‍വയലുകളും  നഷ്ടമാകുന്ന ആറന്മുള പദ്ധതി നമ്മുടെ നാടിന് ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല. സ്വാഭവികമായും ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ടീയ പാര്‍ട്ടികളും പരിസ്ഥിതിസംഘടനകളും എതിര്‍ത്തതോടെ കേന്ദ്രസര്‍ക്കരിന് പാതി മനസ്സുണ്ടായിരുന്നെങ്കിലും പദ്ധതി നടപ്പാക്കാനായില്ല.

ഇന്ന് കേരള മുഖ്യമന്ത്രി പിണറായി തന്നെ എരുമേലി വിമാനത്താവള പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. കോട്ടയം, ,പത്തനംതിട്ട, ഇടുക്കി, ജില്ലകളുടെ മധ്യഭാഗത്തുള്ള 2500 ഏക്കറോളം വരുന്ന ചെറുവള്ളി എസ്റ്റേറ്റ്‌ വിമാനത്താവള പദ്ധതിക്ക് ഏറെ അനുയോജ്യമെന്ന് പ്രാഥമിക വിലയിരുത്തലില്‍ തന്നെ രാഷ്ടീയ നേതൃത്വങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,ബിജെപി കേന്ദ്രസംസ്ഥാന നേതാക്കള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായാണ് അറിയുന്നത്.

ഭൂമി ശാസ്ത്രപരമായി വിമാനത്താവള പദ്ധതിക്ക് ഏറെ അനുയോജ്യമാണ് ചെറുവള്ളി റബ്ബര്‍ എസേറ്ററ്റ്. തദ്ദേശിയരുടെ കുടിയൊഴിപ്പിക്കലോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ന്യൂനതയായി ചൂണ്ടിക്കാണിക്കാനില്ല. 320 ഓളം തൊഴിലാളി കുടുംബങ്ങളെ അവര്‍ക്കു കൂടി യോജിക്കാവുന്ന വ്യവസ്ഥകളോടെ പുന:രധിവസപ്പിക്കാന്‍ എസേറ്ററ്റ് മാനേജ്മെന്റ്തയ്യാറാണ്.റബ്ബര്‍ എസേറ്ററ്റ് ഇല്ലാതാവുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിയില്‍ മെച്ചപ്പെട്ട തൊഴില്‍ ഉറപ്പു നല്കും. റബ്ബറിന്റെ വിലത്തകര്‍ച്ച തുടരുന്നതിനാല്‍ നഷ്ടം സഹിച്ച് എസേറ്ററ്റ് തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന്‍ പോലും ഏറെ ബുദ്ധിമുട്ടി വരുകയായിരുന്ന മനേജ്‌മെന്റ് റബ്ബറിന് വിലത്തകര്‍ച്ച തുടര്‍ന്നാല്‍ എസേറ്ററ്റ് ലോക്കൗട്ടിലേക്ക് നീങ്ങേണ്ട സാഹചര്യമായിരുന്നുവെന്ന് മാനേജ്‌മെന്റെ് ചൂണ്ടിക്കാട്ടുന്നു.

2500 കോടി മുതല്‍ മുടക്ക് വേണ്ടി വരുന്ന എരുമേലി വിമാനത്താവള പദ്ധതിക്ക് തദ്ദേശിയ വിദേശ മലയാളി വ്യവസായികള്‍ പണം മുടക്കാന്‍ ക്യൂവിലാണ്. നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതിയേക്കാള്‍ ഏറെ വരുമാന സാധ്യതയാണ് എരുമേലി വിമാനത്താവള  പദ്ധതിക്കുള്ളതെന്നാണ്  കാരണമായി ചൂണ്ടിക്കാട്ടുന്നത്.

   

ബിലീവേഴ്‌സ് ചര്‍ച്ച് ഉടമസ്ഥതയിലുള്ള  ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും വിലയക്ക് വാങ്ങിയ ചെറുവള്ളി എസേറ്ററ്റ് സ്റ്റാമ്പ് ഡ്യൂട്ടിയായി ‘6’ കോടിയോളം സര്‍ക്കാരിലടച്ചിരുന്നു.എങ്കിലും ഉടമസ്ഥത സംബന്ധിച്ച് സര്‍ക്കാരുമായി കോടതികളില്‍ കേസുകള്‍ നിലനില്‍പ്പുണ്ട്. ഈ കേസുകളാണ് എരുമേലി വിമാനത്താവള പദ്ധതിക്ക് തടസ്സവാദമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍.ഡി.എഫ് , യു .ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന എരുമേലി വിമാനത്താവള പദ്ധതിക്ക് എതിരാവില്ലെന്നാണ് പണം മുടക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന വ്യവസായികള്‍ പ്രതീക്ഷിക്കുന്നത് സര്‍ക്കാരീന് 26 ശതമാനം നീര്‍ണ്ണായ പങ്കാളിത്തം ലഭിക്കുന്നതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ കോടതി വ്യവഹാരങ്ങളില്‍കോടതിയുടെ അനുമതിയോടെ തീര്‍പ്പാക്കുമെന്നാണ് കരുതപ്പെടുന്നത്.

1000 ഏക്കറോളം എസേറ്ററ്റ് ഭൂമി വിമാനത്താവള പദ്ധതിക്കായി നല്കാന്‍ ബീലിവേഴ്‌സ് ചര്‍ച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിനിധികള്‍ക്ക് ഉറപ്പു നല്കിയതായാണ് വിശ്വസ്തകേന്ദ്രങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത് .വിദേശവ്യവസായികളില്‍ പലരും  ബിലീവേഴ്‌സ് ചര്‍ച്ചിനെ സമീപിച്ചിരുന്നെങ്കിലും വിമാനത്താവള പദ്ധതിക്ക് സ്ഥലം വിട്ടു നല്കാന്‍ സമ്മതം മൂളിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടുകളാണ് 1000 ഏക്കറോളം വിട്ടു നല്കാന്‍ സമ്മര്‍ദ്ദമായത്.

നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി ലീഡര്‍ കെ. കരുണാകരന്‍ മുന്നോട്ട് വച്ചപ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപുകളുള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വികസന വാദങ്ങളുമായി വരുന്ന രാഷ്ടീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ വിവിധ സമരങ്ങളുമായി രംഗത്തെത്തി പരമാവധി തടസ്സങ്ങള്‍ സ്യഷ്ടിച്ചിരുന്നു. കുടിയൊഴിപ്പിക്കലും പുന:രധിവാസവും വലിയ പ്രശ്‌നങ്ങളായിരുന്നു. കേരള വികസനത്തിന് നിര്‍ണ്ണായക സംഭാവന നല്കുന്ന നെടുമ്പശ്ശേരി അന്താരാഷ്ട്രവിമാനത്താവളം കെ. കരുണാകരനെന്ന ഇച്ഛശക്തിയുള്ള രാഷ്ടീയ നേതാവിന്റെ സംഭാവനയായിരുന്നു. അന്ന് വിമര്‍ശിച്ചവരും സമരം ചെയ്തവരും ഇന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുയരുന്നതിനും പറന്നിറങ്ങുന്നതിനും ജാള്യാത കാട്ടുന്നില്ല.

‘ ശബരി ‘അന്താരാഷ്ട്ര വിമാനത്താവളമെന്ന പേര് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന എരുമേലി വിമാനത്താവള പദ്ധതിക്ക് പിന്നില്‍ മറ്റൊരു  ഇച്ഛശക്തിയുള്ള മുഖ്യമന്ത്രിയും രംഗത്തുണ്ടെന്നുള്ളത് പ്രതീക്ഷ നല്കുന്നു.

                                                                                                                  ഗണപതി.LEAVE A REPLY

Please enter your comment!
Please enter your name here