രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം. ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസന്റെ ബാറ്റിംഗ് മികവിലാണ് അവര്‍ 243 റണ്‍സ് നേടിയത്. നാലിന് 204 എന്ന നിലയില്‍ നിന്ന് 242 റണ്‍സിന് ന്യൂസിലാന്‍ഡ് പുറത്താകുകയായിരുന്നു.109 പന്തുകളിലാണ് ന്യൂസിലാന്‍ഡ് നായകന്‍ ഏകദിന കരിയറിലെ എട്ടാം ശതകം പൂര്‍ത്തിയാക്കിയത്. ആദ്യ ഓവറില്‍ ഗുപ്റ്റിലിനെ നഷ്ടമായ സന്ദര്‍ശകരെ ഓപ്പണര്‍ ലതാമിനൊപ്പം ചേര്‍ന്ന് കരകയറ്റി. 46 റണ്‍സെടുത്ത ലഥാമിനെ വീഴ്ത്തി കേദാര്‍ ജാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

   

ആദ്യ ഏകദിനത്തില്‍ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ മാറ്റങ്ങളില്ലാതെയാണ് കളം പിടിച്ചത്. ആറ് വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്. അതേസമയം മുന്‍ ടീമില്‍ നിന്നും മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇത്തവണയും ഇറങ്ങിയിരിക്കുന്നത്. ബൈറല്‍പനി ബാധിച്ച സുരേഷ് റെയ്‌നയെ മാത്രമാണ് ടീമില്‍ നിന്ന് ാെവിവാക്കിയിരിക്കുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡ് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കു മൂലം ആദ്യ ഏകദിനം നഷ്ടമായ പേസര്‍ ബോള്‍ട്ട് തിരിച്ചെത്തി.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here