രഞ്ജി ട്രോഫി : കേരളം 248 ന് പുറത്ത്.

രഞ്ജി ട്രോഫി മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ നടന്ന കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 248 റണ്‍സിന് അവസാനിച്ചു. നാലിന് 163 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച കേരളത്തിന് ഇന്ന് കാര്യമായ സ്‌കോറുകള്‍ നേടുവാനായില്ല.61 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍. 20 റണ്‍സെടുത്ത മനുകൃഷ്ണനും 17 റണ്‍സെടുത്ത ബേസില്‍ തമ്പിയും മാത്രമാണ് ഇന്ന് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. നാല് വിക്കറ്റെടുത്ത റിഷി ധവാനാണ് കേരളത്തെ തകര്‍ത്തത്.106 റണ്‍സിനുള്ളില്‍ നാല് വിക്കറ്റാണ് കേരളം ഇന്നലെ നേടിയത്. അതേസമയം കശ്മീരിനെതിരെ കരുത്തുറ്റ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച സഞ്ജു വി. സാംസണ് ഹിമാചലിനെതിരെ അര്‍ധശതകം പോലും തീര്‍ക്കാനായില്ല. ധവാന്റെ പന്തില്‍ 152 പന്തുകളില്‍ നിന്ന് 47 റണ്‍സാണ് സഞ്ജു നേടിയത്.കേരളത്തിന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുന്ന അവസ്ഥയില്‍ സഞ്ജുവിന്റെ ബാറ്റിംഗാണ് അല്പമെങ്കിലും ആശ്വാസമായത്. ഏഴു ബൗണ്ടറികളും ഒരു സിക്സറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നുണ്ടായത്. ധവാന്റെ പന്തില്‍ ആഞ്ഞടിക്കാനുള്ള ശ്രമത്തിനിടെ പന്ത് ബെയിന്‍സിന്റെ കൈകളിലൊതുങ്ങിയതോടെ അര്‍ധസെഞ്ച്വറിക്കരികില്‍ വെച്ച് 47 റണ്‍സില്‍ സഞ്ജുവിന് ക്രീസ് വിടേണ്ടിവരുകയായിരുന്നു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here