സംസ്ഥാനത്ത് അവയവ മാഫിയ താണ്ഡവമാടുന്നു….തലമുടി മുതല്‍ തലച്ചോറുവരെ കടത്തും…!!!!

ധുനിക വൈദ്യശാസ്ത്രത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ചയിലൂടെ കൈവരിച്ച പകരം വയ്ക്കാനില്ലാത്ത നേട്ടങ്ങളിലെന്നാണ്  അവയവം മാറ്റിവയ്ക്കല്‍. ജീവനറ്റുപോയെക്കാവുന്ന ശരീരത്തില്‍ ഒരു പുതുജീവിതം തന്നെ തുന്നിച്ചേര്‍ക്കുന്ന നന്മയുടെയും കാരുണ്യത്തിന്‍െ്‌റയും കൈയ്യൊപ്പുപതിഞ്ഞ മഹത്തായ അതിജീവനമാണ് ഈ നേട്ടം. എന്നാല്‍ അതുമാത്രമാണൊ അനുദിനമുള്ള അവയവമാറ്റ ശസ്ത്രക്രീയകളിലൂടെ നടക്കുന്നത്. അല്ല എന്ന ഉത്തരമാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെല്ലാം ചെന്നെത്തിനില്‍ക്കുന്നത്.  ധാര്‍മ്മികതയ്ക്കും മനുഷ്യജീവനും പുല്ലുവില, നിയമങ്ങളോ കാറ്റില്‍ പറന്നുകളിക്കുന്നു. ഇന്ത്യ, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലാണ് അവയവമാറ്റത്തിന് സങ്കീര്‍ണമായ നിയമങ്ങളുള്ളത്. എന്നാല്‍ ഈ രാജ്യങ്ങളിലാണ് അവയവമാഫിയ താണ്ഡവമാടുന്നതെന്നതും ഏറ്റവും വലിയ വിരോധാഭാസം.

അനുദിനം വര്‍ദ്ധിച്ചുവരുന്ന കുട്ടികളുടെ തീരോധാനങ്ങളുടെ പിന്നിലും അവയവമാഫിയയുടെ കറുത്തകരങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. പട്ടിണിയും ദാരിദ്രവും കൊടികുത്തിവാഴുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന്  അന്യസംസ്ഥാനങ്ങളിലേയ്ക്ക് ജോലിക്കെന്ന വ്യജേന കടത്തിക്കൊണ്ടുവരുന്ന കുട്ടികളും, തന്‍െ്‌റ കുഞ്ഞിന്റെ ഒരുനേരത്തെ വിശപ്പിനു പരിഹാരം കാണാന്‍ കഴിയാത്ത മാതാപിതാക്കള്‍ അയ്യായിരത്തില്‍ താഴെ തുകകള്‍ക്ക് വില്‍ക്കുന്ന കുഞ്ഞുങ്ങളുമെല്ലാം ഇത്തരത്തില്‍ അവയവമാഫിയകളുടെ ക്രൂരതകള്‍ക്കിരയായി മരണത്തിനു കീഴടങ്ങുകയോ മരണതുല്യമായി ഭിക്ഷാടനമാഫിയകളുടെ കരങ്ങളിലോ എത്തപ്പെടുന്നു. രാജ്യത്തു നടക്കുന്ന കുട്ടിക്കടത്തുകള്‍ അവയവ മോഷണത്തിനാണെന്ന് ഇന്റലിജെന്റ്‌സിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കാനോ ഇതിനെതിരെ  നടപടികള്‍  കൈക്കൊള്ളുവാനോ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരോ തലപ്പത്തിരിക്കുന്നവരോ തയ്യാറാകുന്നില്ല.

ഒരു നേരത്തെ പട്ടിണിയെങ്കിലും മാറ്റാനോ തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ബാധ്യതകളെ അതിജീവിക്കാനോ സ്വന്തം അവയവം വില്‍ക്കുന്ന സാധുക്കളും  ആദിവാസികളടക്കമുള്ള നിരക്ഷരരെ കബളിപ്പിച്ചും ഒന്നെതിര്‍ക്കാന്‍പോലും ത്രാണിയില്ലാത്ത  ദുര്‍ബലരെ ബലംപ്രയോഗിച്ചും, മറ്റെതെങ്കിലും  അസുഖത്തിന് ചിത്സതേടിയെത്തുന്നവരില്‍നിന്ന് അവര്‍പോലുമാറിയാതെ അടര്‍ത്തിമാറ്റുന്ന  ശരീരാവയവങ്ങള്‍,  ഇവയെല്ലാം അവയവദാനത്തിന്റെ മറവില്‍ ജനിച്ച് വളര്‍ന്ന് പടര്‍ന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന അവയവമാഫിയകളുടെ മറ്റൊരു മുഖമാണ്.

വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ സമ്പന്നര്‍ സ്വന്തം ജീവന്‍ ദരിദ്രന്റെ ജീവനേക്കാള്‍ വിലപ്പെട്ടതായി കാണുന്ന അവസ്ഥ സൃഷ്ടിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ഗുരുതരമാണ്. ‘നിങ്ങളുടെ അവയവങ്ങള്‍ സ്വര്‍ഗത്തിലേക്കു കൊണ്ടു പോകരുത്. അതിന്റെ ആവശ്യം ഭൂമിയിലാണ് എന്ന് സ്വര്‍ഗത്തിനറിയാം’ എന്ന വാചകത്തിന് ഇന്നു ലോക വ്യാപകമായി ഏറെ പ്രചാരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയവദാനസന്നദ്ധത അറിയിച്ച് നിരവധി ആളുകള്‍ കടന്നുവരുന്നു. പക്ഷേ ഇതിന്റെ മറപറ്റി അവയവ വ്യാപാരത്തിലൂടെ ജീവന്‍ വിലക്കു വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിനകത്തും പുറത്തും തഴച്ചു വളര്‍ന്നു.

   

രാജ്യാന്തര വിപണിയില്‍ ആരോഗ്യവാനായ ഒരു മനുഷ്യശരീരം വില്‍പ്പന നടത്തുന്നതിലൂടെ 5,51,473 ഡോളര്‍(ഏകദേശം മൂന്നുകോടി മുപ്പതുലക്ഷം) ആണ് അവയവ മാഫിയ കൈക്കലാക്കുന്നത്. അവയവം നല്‍കുന്നവരുടെ കുടുംബത്തിന് ആശുപത്രിയിലെ ചെലവുകാശേ കിട്ടൂ. ബാക്കി തുക മുഴുവന്‍ മാഫിയയ്ക്കാണ്. 2015 ല്‍ മാത്രം നിയമവിധേയമായും അല്ലാതെയും 4,04,322 അവയവമാറ്റ സര്‍ജറികളാണ് ലോകമെമ്പാടും നടന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വര്‍ഷത്തില്‍ 1,00,000 നിയമവിരുദ്ധ അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നു. അനധികൃതമായതും നിയമവിധേയമായതും കൂട്ടിയാലും ലോകത്ത് ആകെ ആവശ്യമുള്ള അവയവമാറ്റ ശസ്ത്രക്രിയയുടെ 10 ശതമാനം മാത്രമേ ലോകമെമ്പാടുമായി നടക്കുന്നുള്ളൂ. അവയവങ്ങള്‍ ആവശ്യത്തിനു ലഭ്യമല്ലാത്തത് തന്നെ കാരണം. ഇതു മുതലെടുത്താണ് അവയവ മാഫിയ ഇവിടെ തഴച്ചു വളരുന്നത്.

കിഡ്‌നിക്ക് ആവശ്യക്കാര്‍ ഏറെ. അതുകൊണ്ടു തന്നെ അവയവ കള്ളക്കടത്തിന്റെ 75 ശതമാനവും കിഡ്‌നി വ്യാപാരമാണ്. പിന്നെ ചര്‍മത്തിനാണ് ഡിമാന്റ്. ഹൃദയവാല്‍വിനും പീയൂഷ ഗ്രന്ഥിക്കും ആവശ്യക്കാര്‍ കുറവല്ല. തലമുടി പോലും കള്ളക്കടത്തായി വിദേശത്തേക്ക് കടത്തുന്നു. അടുത്തകാലത്തായി ഏറ്റവുമധികം കള്ളക്കടത്ത് നടക്കുന്നത് പീയൂഷ ഗ്രന്ഥിയാണത്രേ. ചൈനയിലെ പ്രമേഹ രോഗികളായ സമ്പന്നര്‍ക്കു വേണ്ടിയാണിത്.
ഇന്ത്യന്‍ കിഡ്‌നി അറ്റ്‌ലാന്റിക് സമുദ്രവും കടന്ന് ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ വരെയെത്തുന്നു. ആദിവാസി ഗ്രാമങ്ങളില്‍ നിരക്ഷരരായ കര്‍ഷകര്‍ക്കു പോലും പാസ്‌പോര്‍ട്ടുണ്ടത്രേ. അതിശയം ഇതല്ല, ഇവയിലെല്ലാം ഏതെങ്കിലുമൊരു സ്‌കാന്‍ഡിനേവിയന്‍(ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ) രാജ്യത്തിന്റെ വിസാ സ്റ്റാമ്പിങും പതിഞ്ഞിട്ടുണ്ട്. പരിശോധനയില്‍ കിഡ്‌നി അനുയോജ്യമെന്ന് കണ്ടാല്‍ അതിഥിയായി സ്വീഡനിലോ ഡെന്‍മാര്‍ക്കിലോ പോയി കിഡ്‌നി കൊടുത്തു മടങ്ങുന്നതാണു പതിവ്. സര്‍ക്കാരുകള്‍ പോലും നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്ന ഒരു മേഖലയാണിത്. ആദ്യ കാലങ്ങളില്‍ ഇരയറിയാതെ മോഷ്ടിക്കുന്ന രീതി ഇന്നുമുണ്ട്. കേരളത്തില്‍ അവയവ മോഷണങ്ങള്‍ നടക്കുന്നത് കൊച്ചിയിലാണ്. സിറ്റി പോലീസ് പരിധിയിലുള്ള കൊച്ചിയിലെ ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ വന്നെങ്കിലും പുറംലോകമറിയാതെ കുഴിച്ചു മൂടി. രാഷ്ട്രീയ പോലീസ് കൂട്ടുകെട്ടില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇന്നും അവയവമോഷണം തുടരുകയാണ്

ഇന്ത്യയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമായതും പാശ്ചാത്യ രാജ്യങ്ങളില്‍ നിയമങ്ങള്‍ ദുര്‍ബലമായതുമാണ് അവയവ കള്ളക്കടത്ത് മാഫിയക്ക് വളമാവുന്നത്. രണ്ടാംലോക മഹായുദ്ധാനന്തരം നിയമനിര്‍മാണ സഭകള്‍ പാസാക്കിയ നിയമങ്ങളാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു ലോകമെമ്പാടുമുള്ളത്. രാജ്യാന്തര ഓര്‍ഗന്‍ ട്രാഫിക്കിങ് ഇപ്പോള്‍ ഇന്റര്‍പോളിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ്. ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും കള്ളക്കടത്തായി എത്തുന്ന അവയവങ്ങള്‍ ഹോങ്കോങ്, സിംഗപ്പൂര്‍, ജക്കാര്‍ത്ത എന്നീ ഫ്രീ ട്രേഡ് നഗരങ്ങള്‍ വഴിയാണു പാശ്ചാത്യലോകത്ത് എത്തുന്നത്.

ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറപിടിച്ച് അവയവമാഫിയ ഇനിയും വളരും …. പടര്‍ന്നു പന്തലിക്കും ഒരുപക്ഷേ നാളത്തെ അവരുടെ ഇരകള്‍ ഞാനോ നിങ്ങളോ നമുക്കു പ്രിയപ്പെട്ടവരോ ആകാം…..Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here