ജിഷവധം:പ്രതി രക്ഷപെട്ടാലും ധനസഹായം മുടങ്ങരുത്!.. അമ്മയും സഹോദരിയും അമീറുളിനേ അറിയില്ലെന്ന് പറഞ്ഞത് ധന സഹായം നഷ്ടപെടാതിരിക്കാനോ…? അതോ ബാഹ്യ സമ്മര്‍ദ്ദമോ..?

കേരളം ജനത മുഴുവന്‍ ഒന്നടങ്കം ഞെട്ടിയ കൊലപാതകമായിരുന്നു ജിഷകൊലക്കേസ് . നീണ്ട ഒന്നരമാസത്തെ സംഭവികാസങ്ങള്‍ക്കൊടുവില്‍ പോലീസിന്റെ മൂക്കിന്‍ തുമ്പത്തുണ്ടായിരുന്ന പ്രതിയെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പിടികൂടി .ഇത് ജിഷയുടെ കൊലപാതകിയെ തേടി പരക്കം പാഞ്ഞ മലയാളിക്കൊരാശ്വാസമായെങ്കിലും ഒരായിരം  ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് പ്രതി അമീറുല്‍ ഇസ്ലാം സമൂഹത്തിനുമുന്നില്‍ നില്‍ക്കുന്നത്.

കൊലയാളിയെ നേരില്‍കണ്ട അയല്‍വാസി ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞു .എന്നാല്‍ ജിഷയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം പറയുന്ന  അമീറുളിനെ ജിഷയുടെ അമ്മയ്ക്കും സഹോദരിക്കു മാത്രം അറിയില്ല. സഹോദരിക്ക് വളരെക്കാലമായി കുടുംബവുമായി ബന്ധമൊന്നുമില്ലാതിരുന്നതിനാലാണ്  എന്ന് പറഞ്ഞു തടിതപ്പാം അങ്ങനെയാണെങ്കില്‍ അമ്മയോ…????.

ജിഷയുടെ ഘാതകന്റെ തിരിച്ചറിയല്‍ പരേഡ് ജിഷയുടെ അമ്മയും സഹോദരിയും പ്രഹസനമാക്കിയതായാണ് പ്രദേശവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ആരോപണം . നാട്ടുകാരും പരിസരവാസികളും ഇതുമായി ബന്ധപ്പെട്ട് ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരിക്കുമെതിരെ പ്രതികരിക്കുന്നു. പ്രതി അമീറുളിനേ മുഖത്തു നോക്കി അറിയില്ലെന്ന് പറഞ്ഞത് സര്‍ക്കാരിന്റേയും കലക്ടറുടേയും പക്കലുള്ള ധന സഹായം നഷ്ടപെടാതിരിക്കാനാണെന്നും നാട്ടുകാര്‍ പറയുന്നു. ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പ്രതിയുമായി നേരത്തേ ബന്ധമുണ്ടായിരുന്നു എന്ന് തെളിഞ്ഞാല്‍ ധന സഹായം നല്കില്ലെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനേ മറികടക്കാനും പണം വാങ്ങാനും മകളെ കൊലപ്പെടുത്തിയ ഘാതകനെ അറിയില്ലെന്ന് മൊഴി നല്കുകയായിരുന്നതായാണ് നാട്ടുകാരില്‍ ഉയരുന്ന ആരോപണം.

ജിഷയുടെ സഹോദരിയും അമ്മയും പ്രതിയേ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ കേസിന് ശക്തമായ അടിത്തറയാകുമായിരുന്നു. മാത്രമല്ല അമീറുളിനെതിരേ കോടതിയില്‍ ഇവര്‍ കരുത്തരായ സാക്ഷികളും ആയേനേ. എന്നാല്‍ പ്രതി രക്ഷപെട്ടാലും സാരമില്ല ധന സഹായം മതിയെന്ന നിലപാടാണ് ഇപ്പോള്‍ ഇവര്‍ക്കെന്ന് നാട്ടുകാരും അയല്‍ വാസികളും പറയുന്നു. കേസ് തെളിയിക്കാന്‍ അമീറുളിനേ ആദ്യ പരേഡില്‍ തിരിച്ചറിഞ്ഞ തിരിച്ചറിഞ്ഞ ജിഷയുടെ വീടിന് സമീപത്തേ വീടമ്മയുടെ ധാര്‍മ്മികത പോലും ഈ അവസരത്തില്‍ ബന്ധുക്കള്‍ കാട്ടിയില്ലെന്നും വിമര്‍ശനമുണ്ട്. മാത്രവുമല്ല ജിഷയുടെ ആദ്യം തന്നെ കേസുമായി വേണ്ട രീതിയില്‍ സഹകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ പ്രതിയെ പിടിക്കാന്‍ കേരള പോലീസിന് ഇത്രയും കാത്തിരിക്കേണ്ടിയും വരില്ലായിരുന്നു.

   

ജിഷയുടെ അമ്മ രാജേശ്വരിക്ക് അമീറുളിനേ നേരത്തേ അറിയാമായിരുന്നു എന്ന് നാടില്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇക്കാര്യം ജിഷയുടെ പിതാവ് പാപ്പുവും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പലപ്പോഴായി വീടില്‍ വരികയും, വീട് പണിയാന്‍ പണിക്കാരനായി വരികയും ചെയ്തയാളാണ് അമീറുള്‍. വീട് പണിയുന്നിടത്ത് വച്ച് അമ്മ രാജേശ്വരിയും അമീറുളും തമ്മില്‍ വഴക്കും ഉണ്ടായിട്ടുണ്ട്. മാത്രമല്ല ജിഷയും അമീറുളും സ്റ്റുഡിയോയില്‍ പോയി നന്നായി ഒരുങ്ങി ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ കുടുംബത്തിലേ അമീറുളിന്റെ പരിചയവും സ്വാധീനവും ഊഹിക്കാവുന്നതേയുള്ളു.

ജിഷയുടെ അമ്മ അമീറുമായി വഴക്കിടുകയും ആളെ വിട്ട് തല്ലിക്കുകയും ചെയ്തിരുന്നു എന്നും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വീട് പണി സ്ഥലത്ത് ഇനി കണ്ടുപോകരുതെന്നും രാജേശ്വരി വിലക്കിയിരുന്നത്രേ. മാത്രമല്ല ജിഷ മരിച്ച ദിവസം രാജേശ്വരിയേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനത്തില്‍ വെച്ചും അമീറുളിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ‘അവനുമായി ബന്ധത്തിന് പോകരുതെന്ന് അന്നേ ഞാന്‍ പറഞ്ഞതാണ്’ എന്നായിരുന്നു വാഹനത്തില്‍ വയ്ച്ചും രാജേശ്വരി പറഞ്ഞിരുന്നത്. എന്നാല്‍ കയ്‌നിറയെ പണം സര്‍ക്കരില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും തേടിയെത്തിയപ്പോള്‍ അമ്മയെന്ന സ്ഥാനവും അതിന്റെ പവിത്രതയും മറന്നമട്ടാണ് ജിഷയുടയെ അമ്മ…

വസ്തുതകള്‍ ഇത്തരത്തില്‍ ആയിരിക്കെ എല്ലാം പോലീസില്‍ തുറന്നു പറയാന്‍ ജിഷയുടെ അമ്മയും സഹോദരിയും തയാറാകുന്നില്ല. പലതും മറച്ചുവയ്ക്കുന്നതായും സംശയിക്കുന്നു. അമീറുമായുള്ള ബന്ധങ്ങള്‍ തുറന്നു പറയാന്‍ ഇവര്‍ ആരെയോ ഭയക്കുകയോ അനുസരിക്കുകയോ ചെയുകയാണ് എന്നതാണ് സത്യം. എന്തായാലും  പരേഡില്‍ പ്രതിയേ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ കേസിന് ശക്തമായ തെളിവായേനേ. ജിഷയും അമ്മയും പ്രതിയേ അറിയില്ല എന്നു പറഞ്ഞതോടെ കേരളം ഉറ്റു നോക്കുന്ന കൊല കേസിലേ വലിയ തെളിവുകള്‍ കിട്ടാതെ പോവുകായിരുന്നു. കേസ് പിന്നെയും ദുര്‍ബലമാവുകയായിരുന്നു. അമീറുളിനേ തിരിച്ചറിയാനും ആധികാരികമായി പറയാനും പറ്റുന്ന രണ്ടേ രണ്ട് പേര്‍ അത് തള്ളികളഞ്ഞിരിക്കുന്നു. ബാഹ്യ സമ്മര്‍ദ്ദമോ, സാമ്പത്തിക സഹായമോ?..
.LEAVE A REPLY

Please enter your comment!
Please enter your name here