മാറ്റം വേണം, ചെറിയ കാര്യം മുതല്‍…..; എസ് എം വിജയാനന്ദ്

എന്‍ ജി ഒ യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നടത്തിയ പ്രസംഗത്തില്‍ നിന്ന്…

കഴിഞ്ഞ 35 വര്‍ഷം സംസ്ഥാനത്തെ ഭരണ പരിഷ്‌കാരങ്ങളില്‍ പങ്കാളിയും കാഴ്ച്ചക്കാരനുമായിരുന്ന ഞാന്‍. വീകേന്ദ്രീകരണമെന്ന ഭരണ പരിഷ്‌കാരത്തിനു 15 വര്‍ഷം നേതൃത്വം നല്‍കാന്‍ കഴിഞ്ഞു. ആ അനുഭവങ്ങളില്‍ നിന്ന്  ഇനി ചിലകാര്യങ്ങള്‍ തുറന്നു പറയുകയാണ് . ചീഫ് സെക്രട്ടറി എന്ന നിലയിലല്ല ഒരു സാധാര ണ പൗരനെന്ന അവകാശത്തോടെ

സര്‍ക്കാരിനു ഭരണം നടത്താനും ജനങ്ങള്‍ക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനും  വികസനം എത്തിക്കാനും കഴിയും എന്ന വിശ്വാസത്തോടെ യാണ് നമ്മുടെ നാട്ടില്‍ സിവില്‍ സര്‍വ്വീസ് കൊണ്ടുവരുന്നത്. പണ്ട് സിവില്‍ സര്‍വ്വീസിനോട് ജനങ്ങള്‍ക്കൊരു വിശ്വാസമുണ്ടായിരുന്നു ഇന്ന് അതുണ്ടോയെന്ന് നിങ്ങള്‍ പരിശോധിക്കണം . സംഘടനകള്‍ ശക്തിയാര്‍ജ്ജിച്ചതോടെ എഴുപതുകളുടെ പകുതിമുതല്‍ സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത നഷ്ടപ്പെട്ടു.ഉദ്യോഗസ്ഥരില്‍ ധാര്‍ഷ്ട്യം കടന്നു വന്നു. ഓഫീസിലെത്തുന്നവരോടുള്ള പെരുമാറ്റത്തില്‍ അഹങ്കാരം നിഴലിച്ചു. അതോടെയാണ് ഉദ്യാഗസ്ഥ വൃന്ദത്തോടുള്ള എതിര്‍പ്പ് വ്യാപകമായി തുടങ്ങിയത് .

വളരെ ലോലമായ കാര്യങ്ങള്‍ക്കാണ് ഇന്നു ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നത് കാര്യങ്ങള്‍ സുതാര്യവും സത്യസന്ധവുമായിരിണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പെരുമാറ്റരീതിക്ക് വലിയവിലകല്‍പ്പിക്കുന്നു. മറുവശത്ത് ഉദ്യോഗസ്ഥരുടെ മോശമായപെരുമാറ്റം ഇന്നു സിവില്‍ സര്‍വീസിന്റെ ഏറ്റവും വലിയ ദുഖവുമായി മാറിയിരിക്കുന്നു. അല്ലാതെ നൂലാമാലകളും ചുവപ്പുനാടകളുമല്ല ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. തുറന്നു പറയുകയാണെങ്കില്‍ എനിക്ക് ഒരു സര്‍ക്കാര്‍ ഓഫീസില്‍ എന്റെ ഐഡന്റിറ്റിയില്ലാതെ കയറിപ്പോകാന്‍ ഭയമാണ്. അതുമാറ്റിയെടുക്കണം കേരളം ഭരിച്ചതില്‍വെച്ച് ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായിരുന്ന ഇ ചന്ദ്രശേഖരന്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട് ഒരു സര്‍ക്കാരിനു നിരന്തരമായി കേരളം ഭരിക്കണമെങ്കില്‍ വില്ലേജ് ഓഫീസും പഞ്ചായത്ത്  ഓഫീസും ജനപക്ഷമായി നിന്നാല്‍ മാത്രം മതി. അല്ലാതെ വെറെ ഒരുപാടുകാര്യങ്ങള്‍ ചെയ്തിട്ടു ഗുണമില്ല.

കൊച്ചുകൊച്ചു കാര്യങ്ങളിലാണ് മാറ്റം കൊണ്ടുവരേണ്ടത് . എന്തു ദേഷ്യമോ പ്രശ്‌നമോ വന്നാലും അത് ജനങ്ങളോട് കാണിക്കരുത് . അതുപോലെ പ്രധാനപ്പെട്ടതാണ് നീതി ബോധം . സിനിമാ തീയറ്ററില്‍ ക്യൂതെറ്റിക്കുന്നതു കാണുമ്പോള്‍  ഈ പ്രയത്തിലും എനിക്കു ദേഷ്യം വരും.ഈ മനസ്ഥിതി സര്‍ക്കാര്‍ ഓഫീസില്‍ കയറി വരുന്ന എല്ലാവര്‍ക്കമുണ്ട്. കാര്യങ്ങള്‍ നീതിപൂര്‍വ്വം നടത്തിയാല്‍ പോരാ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടി വേണം . .നിയമങ്ങളും ചട്ടങ്ങളും ഉദ്യേഗസ്ഥര്‍ വായിച്ചുനോക്കണം. എല്ലാറ്റിന്റെയും  പിന്നില്‍ ഒരു തത്വചിന്ത ഉണ്ടാകും. അതിനാല്‍ നിയമങ്ങളെല്ലാം തെറ്റാണെന്ന ചിന്ത വേണ്ട.സേവനം തേടിവരുന്ന ഒരാളെ നിയമം പറഞ്ഞു പേടിപ്പിക്കാതെ എങ്ങനെ സഹായിക്കാന്‍കഴിയും  എന്നു ചിന്തിക്കുകയാണ് വേണ്ടത്.

പണ്ട് ഞാന്‍  കൊല്ലത്ത് കളക്ടറായി എത്തുമ്പോള്‍ ആശ്രിത നിയമനത്തിനുവേണ്ടി 11 അപേക്ഷകള്‍ മേശപ്പുറത്തുണ്ടായിരുന്നു. ആ 11 പേരും എസ് എസ്എല്‍സി തോറ്റതുകാരണം പ്യൂണ്‍ ജോലിക്കുവേണ്ടിയാണ് അപേക്ഷിച്ചിരിക്കുന്നത്. കേരളത്തില്‍ പ്യൂണായിട്ട് ജോലിയില്‍ കയറിയാല്‍ മിക്ക വകുപ്പുകളിലും പ്യൂണായിട്ടുതന്നെ വിരമിക്കേണ്ടിവരും . എല്‍ഡി ക്ലാര്‍ക്കായി 21 വയസില്‍ കയറിയാല്‍ . ഐഎഎസ് വരെകിട്ടാന്‍ സാധ്യതയുണ്ട് . 11 പേരെയും എന്റെ മുറിയില്‍ വിളിപ്പിച്ചു . കടമെടുത്തായാലും ട്യൂഷന്‍ സെന്റെറില്‍ പോയി പഠിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഉപദേശിച്ചു പറഞ്ഞാല്‍ വിശ്വസിക്കില്ല 11 പേരില്‍ 9 പേരും വിജയിച്ചു. എല്ലാവരും എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ കയറി. ആ തീരുമാനം അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു .

   

കഴിഞ്ഞ ദിവിസം എന്റെ സുഹൃത്തായ ഡോക്ടറുടെ ഭാര്യവിളിച്ചു തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍പോയപ്പോള്‍ അഞ്ചുമിനിറ്റ് കൊണ്ട് അവരുദ്ദേശിച്ചകാര്യം നടന്നത്രേ…!!!! എന്തേ ഒരു വിപ്ലവം സംഭവിച്ചത്‌പോലെയാണ് അവര്‍ ഇത് പറയുന്നത് . ജനങ്ങള്‍ മോശം പെരുമാറ്റം പ്രതീക്ഷിച്ചാണ് ഇന്നു സര്‍ക്കാര്‍ ഓഫീസില്‍ പോകുന്നതെന്നറിയാന്‍ ഇതില്‍പരം തെളിവ് എന്തുവേണം

എന്റെ അടുത്തേയ്ക്ക് പരാതികളുമായി ഒട്ടോറെ പേര്‍വരും .ചീഫ്‌സെക്രട്ടറിയായ ശേഷം പഴയതുപോലെ സമയം കിട്ടാറില്ല . എനിക്കൊരു ജോലിവെണമെന്നാവശ്യപ്പെട്ടാണ് പലരും വരുന്നത് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല അതിനാല്‍ വളരെ സൗമ്യമായി രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് പറയും  ‘നിങ്ങള്‍ എംപ്ലോയ്‌മെന്റെ ് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അഡൈ്വസ് മെമ്മോഎപ്പോള്‍ വരുമെന്ന് ഞാന്‍ കണ്ടുപിടിച്ച് പറായാം’.സ്വയം തൊഴില്‍ താല്‍പര്യമുണ്ടെങ്കില്‍ ബാങ്കുകളോട് പറഞ്ഞ് ഒരു ചെറിയ വായ്പ വാങ്ങി തരാം ഇതല്ലാതെ വേറൊന്നുംകഴിയില്ല . ഇതുകേള്‍ക്കുമ്പോള്‍ അവര്‍ക്ക് തൃപ്തികിട്ടില്ലായിരിക്കും പക്ഷേ ദേഷ്യത്തോടെയല്ല പോകുന്നത് .

നമ്മുടെ വാതിലില്‍ മുട്ടുന്ന ആളുകളെക്കാള്‍ കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് വാതിലിന്റെ അടുത്തുപോലും എത്താന്‍ കഴിയാത്തവരാണ്. അവരുടെ കാലൊച്ച കേട്ട് വാതില്‍ തുറക്കുമ്പോളാണ് ഉത്തരവാതിത്വമുള്ള സിവില്‍ സര്‍വീസ് ജന്മമെടുക്കുക.പിന്നാലെ കേരളത്തിലെ സിവില്‍ സര്‍വീസിനുമാത്രമായുള്ള ഒരുപ്രശ്‌നമാണ് ഡിപ്പാര്‍ട്ടുമെന്റലിസം സ്വാര്‍ത്ഥകാര്യയങ്ങള്‍ക്കായ് ജീവനക്കാര്‍ ഒരുമിച്ച് നില്‍ക്കും . പൊതുജനങ്ങളുടെ കാര്യം വരുമ്പാള്‍ ഭിന്നിക്കും. ശമ്പളകമ്മീഷന്റെ കാര്യത്തില്‍ കൃഷിവകുപ്പും മൃഗസംരക്ഷണവകുപ്പും ഒന്നിച്ചുനില്‍ക്കും . ഒരൊറ്റ വിളിയില്‍ എല്ലാവരും സമരത്തിനായ് ഇറങ്ങിവരും അതേസമയം ജനങ്ങളുടെ ഒരാവശ്യം വരുമ്പോള്‍ ഞാന്‍ കൃഷിവകുപ്പാണ് മറ്റെ വകുപ്പിലോയ്ക്ക്‌പോ എന്ന് പറയും .

എന്തൊക്കെ സേവനങ്ങളാണ് ഞാന്‍ ജനങ്ങള്‍ക്ക് നല്‍കേണ്ടതെന്ന്  കണ്ടെത്തി ഒരുപട്ടിക ഓരോ സര്‍ക്കാര്‍ ഉദദ്യോഗസ്ഥനും തയ്യാറാക്കണം . അതില്‍ ഏറ്റവും പ്രധാനപ്പെട്ട സേവനമേതാണ്, അത് എത്ര ഘട്ടങ്ങളിലൂടെ നല്‍കുന്നു, ഈ പ്രക്രീയയില്‍ എങ്ങനെ നമുക്ക് ഇടപെടാന്‍ കഴിയും , എത്രസമയം ഒരു സേവനം നല്‍കാനായി ആവശ്യമായി വരുന്നുണ്ട് എന്ന് മനസിലാക്കണം. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ നല്‍കേണ്ട സേവനങ്ങളുണ്ടാകും പക്ഷേ ജീവനക്കാരില്ലാത്തതിനാല്‍ മൂന്ന് ദിവസം വേണ്ടിവന്നേക്കാം. ഈ മൂന്ന് ദിവസംകൊണ്ടെങ്കിലും കൊടുക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പാക്കണം.

ജനം പ്രധാനമായി ആഗ്രഹിക്കുന്നത് മൂന്നു കാര്യങ്ങളാണ് സേവനം പറഞ്ഞ സമയത്ത് കിട്ടണം . അത് സീനിയോരിറ്റി പാലിച്ചാകണം , നല്ല പെരുമാറ്റമുണ്ടാകണം , ചിരിച്ചിട്ട് ഒരുസേവനം നല്‍കുന്നതും ഗൗരവത്തോടെ നല്‍കുന്നതും വ്യത്യാസമുണ്ട്. നല്ലപെരുമാറ്റം വലിയ മാറ്റങ്ങളുണ്ടാക്കും അതുപേലെ സേവനം ലഭിക്കാത്തവരുടെയും ലഭിച്ചിട്ടു തൃപ്തിയില്ലാത്തവരുടെയും പരാതികള്‍ വേഗം പരിഹരിക്കണം .

അഴിമതിയാണ് മറ്റൊരു വലിയ പ്രശ്‌നം അവകാശത്തെ ഔദാര്യമാക്കിമാറ്റുന്നത് അഴിമതിയാണ് അതുപോലെ പൊതു സ്വത്ത് സ്വകാര്യതാല്‍പര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് കൈപ്പറ്റുന്നതും അഴിമതി തന്നെ . സിവില്‍ സര്‍വീസിലെ അഴിമതി തടയാന്‍ സോഷ്യല്‍ ഓഡിറ്റ് അത്യാവശ്യമാണ്.

അതുപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനും മാനദണ്ഡം അത്യാവശ്യമാണ് . പലസംഘടകള്‍ക്കും ഇതിനോട് വലിയ താല്‍പര്യമുണ്ടാകില്ല പ്രത്യേകിച്ച് ഭരണകക്ഷിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സംഘടനകള്‍ക്ക് . കാരണം അതാണ് നിങ്ങളുടെ ശക്തി. പക്ഷേ ഇത് അഴിമതി വളരാനും മനോവീര്യം തകരാനും കാരണമാകുന്നു.

ഒരു ഐഎഎസ ് ഒഫീസര്‍ക്ക് 5 ഘട്ടങ്ങളിലായാണ് പരിശീലനം .അതില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥാനകയറ്റം കിട്ടില്ല അതുപോലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്നോ നാലോഘട്ടം പരിശീലനം വേണം.

ചുരുക്കി പറഞ്ഞാല്‍ ‘വോട്ടിംഗ് വിത്ത് ദി ഫീറ്റ് ‘എന്നൊരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍ അതായത്, എന്റെ തീരുമാനം ഞാന്‍ നടന്നുകാണിക്കും…. ഒരു സര്‍വീസില്‍ നിന്ന് മറ്റൊരു സര്‍വീസിലേയ്ക്ക്…LEAVE A REPLY

Please enter your comment!
Please enter your name here