കേരളജനത ഏറെ പ്രതീക്ഷപുലര്‍ത്തുന്ന പിണറായി വിജയന് നേതൃത്വം നല്കി ഇന്ന് അധികാരമേല്‍ക്കുന്ന പുതിയ മന്ത്രിസഭയ്ക്ക് മേഘദൂത് ന്യൂസിന്റെ അഭിവാദ്യങ്ങള്‍…………………….
സംസ്ഥാനത്ത് കഴിഞ്ഞ കാലഭരണ രീതികളില്‍നിന്നു തികച്ചുംവ്യത്യസ്ഥമായി വികസനകാഴ്ചപാടുകളും, പുരോഗതിയും ഏറെ വിലയിരുത്തുന്ന ജനങ്ങള്‍ ഇടതുപക്ഷമുന്നണിക്ക് ഇത്രയുമധികം സീറ്റുകള്‍ നല്കി ഭരണത്തിലെത്തിച്ചതിനു പിന്നില്‍ ഏറെ പ്രതീക്ഷയുണ്ടെന്നു വ്യക്തമാണ്.
അഴിമതി, തൊഴിലില്ലായ്മ , സാമ്പത്തിക പ്രതിസന്ധി , രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കല്‍, ഐ.ടി വികസനം, മദ്യനയം , ഗതാഗത-യാത്രാ സൗകര്യങ്ങള്‍, വ്യവസായം, വിദ്യാഭ്യാസ നയങ്ങള്‍, തൊഴില്‍രംഗം, റയില്‍വേ, വിമാനത്താവളങ്ങള്‍, മത്സ്യബന്ധനം,കെഎസ്ആര്‍ടിസി അടക്കം വരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍, കശുവണ്ടി ,കയര്‍ , സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ , ദളിത് പിന്നോക്ക വികസനം, മതന്യൂനപക്ഷം, ഭൂരിപക്ഷങ്ങളോടുള്ള സമീപനങ്ങള്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഇന്ന് അധികാരമേല്‍ക്കുന്ന പിണറായി വിജയിനില് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. മുഖ്യമന്തിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയനുള്‍പ്പെടെ 19 അംഗ മന്ത്രി സഭയാണ് ഇന്നു നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിസഭയിലേക്കെത്തുന്നത്. 19 അംഗ ടീം കേരളയില്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമുള്പ്പടെ 13 പുതുമുഖങ്ങളെ പിണറായി പരിചയപ്പെടുത്തുമ്പോള്‍ രണ്ടു വനിതാ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ കേരള ചരിത്രത്തിലും ഇടംനേടിക്കൊടുത്തു.
പാര്‍ട്ടിയിലെ വിട്ടുവീഴ്ചയില്ലാത്ത നേതാവില്‍നിന്നും മുഖ്യമന്ത്രിയിലേയ്ക്കുള്ള യാത്ര ഇന്ന് സുഗമമാണെങ്കിലും ഭരണത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്താന്‍ ജനങ്ങള്‍ക്കു കഴിയുമെന്ന ബോധ്യം മന്ത്രിസഭക്കുണ്ടെന്ന് വ്യക്തമാക്കാനും പിണറായി വിജയനു കഴിയുന്നു. മുന്‍ മുഖ്യമന്ത്രിയും, സിപിഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദനും ഭരണത്തിന്റെ ജയ-പരാജയങ്ങളെ സംബന്ധിച്ച് സൂചിപ്പിച്ച് കഴിഞ്ഞു.ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വികസനങ്ങള്‍-പുരോഗതികള്‍ , ഉന്നതനിലവാരത്തിലേയ്ക്ക് ഉയരട്ടെയെന്നും ആശംസിക്കുന്നു.
Your email address will not be published. Required fields are marked *
Powered By Team Mekhadooth. Designed By DSG