ശ്രീശാന്തിന്റെ സിറ്റി കേരളം ; അബദ്ധം ചൂണ്ടിക്കാട്ടിയവരെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു

കേരളത്തെ സിറ്റി എന്ന് ട്വിറ്ററില്‍ വിശേഷിപ്പിച്ചതാണ് ശ്രീയ്ക്ക് അബദ്ധം പിണഞ്ഞത്. കേരളത്തില്‍ മാറ്റം അനിവാര്യമാണെന്നും ഇത്തവണ ആ മാറ്റമുണ്ടാകുമെന്നുമാണ് ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ ശ്രീശാന്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. നാം ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളത്തെ ലോകത്തിലെ മികച്ച സിറ്റി ആക്കാന്‍ സാധിക്കുമെന്നും  ട്വീറ്റ് ചെയ്തു.[gap]

tweet

   

ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഗതി വൈറലായി.ശ്രീശാന്തിന്റെ ട്വീറ്റില്‍ അബദ്ധം പിണഞ്ഞത് മനസിലാക്കിയ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇതിന് പിന്നാലെ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നു. കേരളം സിറ്റി ആണെങ്കില്‍ ശ്രീശാന്തിന് ഇന്ത്യ ഒരു സംസ്ഥാനമായിരിക്കുമെന്ന് ചിലര്‍ പരിഹസിച്ചു. ശ്രീയ്ക്ക് വേണ്ടി പകരം ട്വീറ്റ് ചെയ്യാന്‍ ആരെയെങ്കിലും കണ്ടെത്തണമെന്നും ചിലര്‍ മറുപടി കൊടുത്തു. ശ്രീശാന്ത് പൊതുവിജ്ഞാനവും ജ്യോഗ്രഫിയും പഠിക്കണമെന്നും ചിലര്‍ ഉപദേശിച്ചു. എന്നാല്‍ തനിക്ക് മറുപടി നല്‍കിയവരെല്ലാം ബ്ലോക്ക് ചെയ്തു കൊണ്ടാണ് ശ്രീശാന്ത് പ്രതികരിച്ചത്.എന്നാല്‍ തെറ്റ് ചൂണ്ടിക്കാട്ടിയതിന് ശ്രീശാന്ത് ബ്ലോക്ക് ചെയ്യുന്നത് വോട്ടര്‍മാരെയാണെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.LEAVE A REPLY

Please enter your comment!
Please enter your name here