ജീവിതഭാരം താങ്ങാനാവാതെ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ സുബിത കുമാരി

ങ്ങഴ: ജീവിതഭാരം താങ്ങാനാവാതെ വെയിറ്റ് ലിഫ്റ്റിംഗ്  ചാമ്പ്യന്‍ സുബിത കുമാരി , സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ്  ചാമ്പ്യന്‍ സുബിത കുമാരി ജീവിത മാര്‍ഗ്ഗത്തിനായ് മാതാപിതാക്കള്‍ക്കൊപ്പം തട്ടുകട നടത്തുന്നു . തൃശൂര്‍ വിമല കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കോട്ടയം ചങ്ങനാശ്ശേരി  കങ്ങഴ  മണ്ണാലയില്‍  സുബിതകുമാരിയാണ്  പഠനത്തിനും പരിശീലനത്തിനുമൊപ്പം തട്ടുകടയില്‍ സഹായിയായി നില്‍ക്കുന്നത് . 14-ാം മൈല്‍ റോഡില്‍ കങ്ങഴ ടൗണിനു സമീപമാണ് സുബിതയുടെ  തട്ടുകട . അച്ഛന്‍ ഷിബു ചെട്ടിയാരും അമ്മ സുധയും  സഹോദരന്‍ സുബിനും  അനുജത്തി സുനിതയും തട്ടുകട നടത്തിപ്പില്‍  സുബിതയ്ക്ക് കൂട്ടായുണ്ട് .[gap]

s5

കങ്ങഴ മുസ്ലിം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരാണ് തനിക്കേറ്റവും പ്രോത്സാഹനം നല്‍കിയതെന്ന് സുബിത പറയുന്നു.8-ാം  ക്ലാസ്സിലാണ് ആദ്യമായി വെയിറ്റ് ലിഫ്റ്റിംഗ്  മത്സരത്തില്‍ പങ്കെടുക്കുന്നത്.അന്ന്  സാജന്‍, ഇമ്മാനുവല്‍  എന്നീ അദ്ധ്യാപകരാണ് തന്നെ ഏറേ പ്രോത്സാഹിപ്പിച്ചതെന്നും പാലയില്‍  ഇന്റര്‍നാഷണല്‍ ജിം നടത്തുന്ന ബേബി  സാറാണ് പിന്നീട് പരിശീലനം നല്‍കിയതെന്നും സുബിത പറയുന്നു . സ്‌കൂള്‍ തലത്തില്‍തൊട്ടെ സുബിത സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ് ചാംമ്പ്യനാണ് ( സബ്ജൂനിയര്‍ ) . ഹയര്‍സെക്കണ്ടറി   വിദ്യാഭ്യാസം മോഡല്‍ ജി.എം.വി.  എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സിലാണ്  പഠിച്ചത്. [gap]

s4

 

 

പത്തനംതിട്ടയില്‍ നടന്ന  സംസ്ഥാന വെയിറ്റ് ലിഫ്ടിംഗ് 2012-13   മത്സരത്തില്‍ ഒന്നാം സ്ഥാനം സുബിതയേ തേടിയെത്തി. ആലപ്പുഴ യില്‍  നടന്ന  വെയിറ്റ് ലിഫ്ടിംഗ് 2013-14 മത്സരത്തിലും സുബിത സംസ്ഥാന ചാംമ്പ്യനായി . തുടര്‍ച്ചയായ  രണ്ട് വര്‍ഷവും ദേശിയ തല മത്സരത്തില്‍ പങ്കെടുക്കയുണ്ടായി . ഇപ്പോള്‍ സുബിത പഠിക്കുന്ന തൃശൂര്‍ വിമല കോളേജില്‍ ഹാര്‍ബിന്‍ ഡി. ലോനപ്പന്‍ സാര്‍ ആണ്  പ്രധാന പരിശീലകന്‍ . അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സ്‌നേഹവും ശിക്ഷണവുമാണ് സുബിതയ്ക്ക് പരിമിതികള്‍ക്കിടയിലും തളരാതെ നില്‍ക്കാനുള്ള  മനക്കരുത്ത് .[gap]

s2

   

 

 

 

 

സംസ്ഥാന സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ നല്‍കുന്ന സഹായങ്ങള്‍ മാത്രമാണ് സുബിതയ്ക്കുള്ളത് . ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ സഹായം സുബിതയ്ക്ക് ആവശ്യമാണെന്ന്  പ്രധാനാദ്ധ്യപകനായ ഹാര്‍ബിന്‍ സാര്‍ പറയുന്നു. സാധാരണ കഴിയ്ക്കുന്ന ഭക്ഷണത്തിനു പുറമേ പ്രോട്ടീനുകള്‍ ഉള്‍പ്പെട്ട പൂരക ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിവുതെളിയിക്കാന്‍ സുബിതയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ദേശീയതലത്തിലും  അന്താരാഷ്ട്ര തലത്തിലും മികച്ച നേട്ടങ്ങള്‍ നേടാനാവുമെന്ന്  സുബിതയ്ക്ക് ഉറപ്പുണ്ട് .  സ്‌പോണ്‍സര്‍മാരുണ്ടെങ്കില്‍ അവള്‍ക്ക് വളരെ ദൂരം മുന്നോട്ട് പോകുമെന്ന്  ഹാര്‍ബിന്‍ സാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു . ദിവസവും കുറഞ്ഞത് 1000 രൂപയുടെയെങ്കിലും അധികചിലവ് ഭക്ഷണകാര്യത്തില്‍ വേണ്ടിവരും . സാമ്പത്തികമായി പിന്നോട്‌നില്‍ക്കുന്ന ഈ കുട്ടിക്ക് അതിനു സാധിക്കുന്നില്ല ഇക്കാര്യത്തില്‍ സഹായിക്കാനും ആരുമില്ല . ഒരു ദിവസം അവധികിട്ടിയാല്‍ കങ്ങഴയിലെത്തി  തട്ടുകടയില്‍ സഹിയിച്ചാല്‍ മാത്രമേ നിത്യവൃത്തി കഴിഞ്ഞ്‌പോകൂ എന്ന അവസ്ഥയാണ്.  മലപ്പുറത്തു  നടന്ന സ്റ്റേറ്റ് ജൂനിയര്‍ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പ് 2014-15 ല്‍ ഒന്നാംസ്ഥാനം, ഏറണാകുളത്തു നടന്ന 2015-16 ജൂനിയര്‍ , സീനിയര്‍ മീറ്റുകളില്‍  ഒന്നാംസ്ഥാനം എന്നിവ നേടി കൂടാതെ  ഹരിയാനയില്‍ നടന്ന ദേശിയ സീനിയര്‍ മീറ്റുകളിലും സുബിത പങ്കെടുത്തു.[gap]

s1

സംസ്ഥാനതലത്തില്‍ സുബിതയെ പ്രോത്സാഹിപ്പിക്കുന്നതിനോ  ആവശ്യമായ സഹായം ചെയ്തുകൊടുക്കുന്നതിനോ  സര്‍ക്കാര്‍തലത്തില്‍ ഇതുവരെയും  ആത്മാര്‍ത്ഥശ്രമങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല .ജന പ്രതിനിധികളോ  രാഷ്ട്രീയനേതാക്കളോ  നാളിതുവരെ സുബിതകുമാരിയെ സഹായിക്കാന്‍ തയ്യാറായിട്ടില്ല . കുടുംബത്തിന്റെയും അയല്‍വാസികളുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും മാത്രമാണുള്ളത് .[gap]

തൃശ്ശൂര്‍ വിമല കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍  ഡിപ്പാര്‍ട്ട്‌മെന്റിലെ  അദ്ധ്യാപകരായ മേരി ആന്റണി , ഹേമലത എന്നീ അദ്ധ്യാപികമാര്‍ തനിക്ക് താങ്ങും തണലുമാണെന്ന്  സുബിത കുമാരി പറയുന്നു.[gap]S3

ദേശിയ തലത്തിലും അന്താരാഷ്ട്രതലത്തിലും മികച്ച നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ ശേഷിയുള്ള സുബിത കുമാരിക്ക് സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രധാന പ്രതിസന്ധിയെന്ന് അദ്ധ്യാപകര്‍ പറയുന്നു. വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സിയും നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സിയും അംഗീകരിച്ച ഭക്ഷണക്രമമാണ് സുബിതയ്ക്ക് നല്‍കേണ്ടത്. സാമ്പത്തിക പരാധീനതയാണ് ഈ കെച്ചു കായികപ്രതിഭയേയും അവളുടെ കുടുംബത്തെയും അലട്ടുന്നത് സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവന്നാല്‍ സുബിതയില്‍ക്കൂടി  നമ്മുടെ രാജ്യത്തിന് കേരളത്തില്‍ നിന്നോരു കര്‍ണ്ണം മല്ലേശ്വരിയെ കൂടി നല്‍കാനാവും. രാജ്യത്തിന്റെ ശ്രേയസ്സുയര്‍ത്താനുതകുന്ന കായികപ്രതിഭയാണ് സുബിത കുമാരി.LEAVE A REPLY

Please enter your comment!
Please enter your name here