ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള രാജധാനി ഹോട്ടലിന്റെ അനധികൃത കെട്ടിടഭാഗങ്ങള്‍ പൊളിക്കാമെന്ന് ഹൈക്കോടതി . പുറമ്പോക്ക് ഭൂമിയില്‍ ബിജു രമേശ് നിര്‍മിച്ച അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജധാനി കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുവാദം നല്കി. കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമേ ഇപ്പോള്‍ പൊളിക്കാന്‍ അനുമതിയുള്ളൂ.ഓപ്പറേഷന് അനന്തയുടെ ഭാഗമായാണ് അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തിയത്.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബിജു രമേശ് പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കള്ളങ്ങള്‍ പറഞ്ഞാണ് തനിക്കെതിരെ കോടതിയില്‍ നിന്നും വിധി സമ്പാദിച്ചിരിക്കുന്നതെന്നും, താന്‍ പുറമ്പോക്ക് ഭൂമിയില്‍ യാതൊരു നിര്‍മ്മാണങ്ങളും നടത്തിയിട്ടില്ലെന്നും, നിയമത്തിന്റെ പക്കല്‍ നിന്നും പൂര്‍ണമായ നീതി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Your email address will not be published. Required fields are marked *
Powered By Team Mekhadooth. Designed By DSG