തോല്‍വികള്‍ ഏറ്റുവാങ്ങി വീണ്ടും ടീം ഇന്ത്യ; പരമ്പര ഓസ്‌ട്രേലിയയ്ക്ക്‌

  ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇതോടെ അഞ്ചു മല്‍സരങ്ങളുള്ള പരമ്പര 3-0ത്തിന് ഓസ്‌ട്രേലിയ സ്വന്തമാക്കി. 83 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയ ഗ്ലൈന്‍ മാക്‌സ്വെല്ലിന്‍റെ പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. 62 റണ്‍സെടുത്ത മാര്‍ഷ് മാക്‌സവെല്ലിന് മികച്ച പിന്തുണയേകി. സ്റ്റീവ് സ്മിത്ത് 41ഉം ബെയ്‌ലി 23ഉം റണ്‍സെടുത്തു.

   

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ   സെഞ്ചുറി മികവില്‍ 296 റണ്‍സാണ് എടുത്തത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ 7000 റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്ലി. 161 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്ലി 7000 റണ്‍സ് തികച്ചത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുമടക്കം 117 പന്തില്‍ നിന്ന് 117 റണ്‍സാണ് കോഹ്ലി നേടിയത്. ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലേഴ്‌സിന്‍റെ (166) റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്. ശിഖര്‍ ധവാനും (68) അജിങ്ക്യ രഹാനെയും (50) അര്‍ദ്ധസെഞ്ചുറി നേടി.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here