കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി; സീരിയൽ നടി ലക്ഷ്മി പ്രമോദാണ് റംസിയുടെ ആത്മഹത്യയിൽ കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്

കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി. സീരിയൽ നടി ലക്ഷ്മി പ്രമോദാണ് റംസിയുടെ ആത്മഹത്യയിൽ കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ലക്ഷ്മി പ്രമോദ് കേസിൽ ആരോപണ വിധേയയാണ്. റംസിയെ ഗർഭഛിദ്രം ചെയ്യുന്നതിന് ലക്ഷ്മി പ്രമോദ് കൂട്ടു നിന്നു എന്നാണ് റിപ്പോർട്ട്. ഇവരുൾപ്പടെ കേസിൽ അറസ്റ്റിലായ ആയ പ്രതി ഹാരിസിന്റെ വീട്ടുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർക്ക് ഉൾപ്പെടെ റംസിയുടെ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ദിവസങ്ങളായി ലക്ഷ്മി പ്രമോദും വീട്ടുകാരും കൊല്ലം ജില്ലയിൽ നിന്നും മാറി താമസിക്കുകയാണ്.

   

അതേസമയം, ഗർഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആശുപത്രി നടപടി നിയമപരമാണോ എന്ന് പരിശോധിക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് കൊച്ചിയിൽ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.LEAVE A REPLY

Please enter your comment!
Please enter your name here