സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം. ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കി. ഇതില്‍ ഒരാളുടെ ഫോണില്‍ നിന്നാണ് സെല്‍ഫി എടുത്തത്. ഇത് വിവിധ പൊലീസ് ഗ്രൂപ്പില്‍ എത്തിയതോടെയാണ് ചിത്രം വിവാദമായത്. ഒരു കൗതുകത്തിന് എടുത്തതാണെന്നാണ് പോലീസുകാരുടെ വിശദീകരണം.

   

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്‌ന സുരേഷിനെ പ്രവേശിപ്പിച്ചത്. ഇതേ കാരണത്തിന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിലാണ് വനിതാ പോലീസുകാര്‍ പ്രതിക്കൊപ്പം സെല്‍ഫിയെടുത്തത്. ആശുപത്രിയില്‍ വെച്ച് സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് നടത്തിയ അന്വേഷണത്തില്‍ നഴ്‌സുമാര്‍ ആരോപണം നിഷേധിച്ചിരുന്നു.LEAVE A REPLY

Please enter your comment!
Please enter your name here