ബോളിവുഡിലെ മയക്കു മരുന്നു കേസില്‍ കൂടുതല്‍ താരങ്ങള്‍ കുരുക്കിലേക്ക്; സാറ അലി ഖാന്‍, രാഹുല്‍ പ്രീത് സിങ് എന്നിവരുടെ പേരുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി റിയാ ചക്രവര്‍ത്തി.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയെ സംബന്ധിച്ചു നടക്കുന്ന അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്. മയക്കു മരുന്നു കേസില്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലീഖാന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നോട്ടീസ് അയക്കും. നടന്‍ സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയാണ് നടിമാരായ സാറ അലി ഖാന്‍, രാഹുല്‍ പ്രീത് സിങ് എന്നിവരുടെ പേരുകള്‍ വെളിപ്പെടുത്തിത്. സാറാ അലി ഖാനും സുശാന്ത് സിങ് രജ്പുത്തുമായി പ്രണയത്തിലായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മയക്കു മരുന്നു കേസില്‍ ഇവരുടെ പങ്ക് സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. എസ് മല്‍ഹോത്ര പ്രതികരിച്ചു. ഇവര്‍ക്ക് സമന്‍സ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് നാളെ സമന്‍സ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

   

സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലിഖാന്റെ പേരും പുറത്ത് വന്നതോടെ അന്വേഷണം കൂടുതല്‍ ഗുരുതരമാവുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ശനിയാഴ്ച മുംബൈ, ഗോവ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ആറ് പേര്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായിരുന്നു.LEAVE A REPLY

Please enter your comment!
Please enter your name here