തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു.

തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു.45 വയസ് ആയിരുന്നു.ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുമ്പ് രണ്ടുമൂന്ന് ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ചിന്നതിറൈ 2 എന്ന ഷോയില്‍ രണ്ടാഴ്ച മുമ്പ് വരെ അദ്ദേഹം ഷൂട്ടിംഗിനായി എത്തിയിരുന്നു. എന്നാല്‍, പിന്നീട് ഷോയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

   

കലക പോവത് യാര് ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ ടിവി ഷോ. പിന്നീട് അത് ഇത് എത് എന്ന ഷോയില്‍ എത്തിയ അദ്ദേഹം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ശിവകാര്‍ത്തികേയന്‍ ആയിരുന്നു ഈ ഷോ ഹോസ്റ്റ് ചെയ്തിരുന്നത്. വിജയ് ടിവിയുടെ കോമഡി ടീമിലും അദ്ദേഹം അംഗമായിരുന്നു.ഏതാനം തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത തമിഴ് ഹാസ്യനടന്‍ വടിവേലുവിനെ അനുകരിക്കുന്നതിലും അദ്ദേഹം പ്രശസ്തനായിരുന്നു. വടിവേലുവിനെ അനുകരിക്കുന്നത് കൊണ്ട് ആളുകള്‍ അദ്ദേഹത്തെ വടിവേല്‍ ബാലാജി എന്ന് വിളിച്ചു. തന്നെ മികച്ച രീതിയില്‍ അനുകരിക്കുന്ന ബാലാജിയെ വടിവേലു തന്നെ ഒരിക്കല്‍ അഭിനന്ദിക്കുകയും ചെയ്തു.vvvvvLEAVE A REPLY

Please enter your comment!
Please enter your name here