ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം രോഗമുക്തനായി. മകന്‍ എസ്.പി ചരണ്‍ ആണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായതായി ചരണ്‍ അറിയിച്ചു.

   

കഴിഞ്ഞ ഓഗസ്റ്റ് 5നാണ് കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ എസ്.പി.ബി ചികിത്സ തേടിയത്. തനിക്ക് കൊവിഡ് ബാധിച്ചതായി അദ്ദേഹം തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു. പിന്നീട് രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററിലുമായിരുന്നു. അദ്ദേഹത്തിന്റെ രോഗമുക്തിക്കായി പ്രശസ്ത സംഗീതജ്ഞര്‍ ചേര്‍ന്ന് വെര്‍ച്വല്‍ സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നു.LEAVE A REPLY

Please enter your comment!
Please enter your name here