69ാം പിറന്നാളിനോടനുബന്ധിച്ച് പുറത്ത് വിട്ട പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്കായി താരം സമ്മാനിച്ചിട്ടുമുള്ളത്. താരത്തിന് ഇന്ന് പിറന്നാള്‍ ദിനമാണ്. മമ്മൂക്കയുടെ 69ാം പിറന്നാളിനോടനുബന്ധിച്ച് പുറത്ത് വിട്ട് പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ വീഡിയോയും എഡിറ്റ് ചെയ്തിരിക്കുന്നത് സൂപ്പര്‍താരങ്ങളുടെ പിറന്നാളിന് മാഷപ്പ് വീഡിയോകള്‍ ചെയ്യാറുളള ലിന്റോ കുര്യന്‍ തന്നെയാണ്. മമ്മൂക്കയുടെ ശ്രദ്ധേയ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് 6.53 സെക്കന്റുളള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

   

നിരവധി പ്രമുഖരുടെ വാക്കുകള്‍ക്ക് ഒപ്പം മെഗാസ്റ്റാറിന്റെ വിജയ സിനിമകളിലെ ഡയലോഗുകളും മനോഹര നിമിഷങ്ങളുമെല്ലാം വീഡിയോയിലൂടെ പ്രേക്ഷകന് ആസ്വദിക്കാനാകും. അതോടൊപ്പം നടന്‍ മോഹന്‍ലാലും മമ്മൂക്കയും തമ്മിലുളള സൗഹൃദനിമിഷങ്ങളും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഈ വീഡിയോ മമ്മൂക്ക ആരാധകര്‍ക്കൊപ്പം ലാലേട്ടന്‍ ആരാധകരും ഏറ്റെടുക്കുമെന്ന കാര്യം നിസംശയം ഉറപ്പിക്കാവുന്നതാണ്.ലിന്‌റോ മമ്മൂക്കയുടെ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ കുട്ടിക്കാലം മുതലുളള എന്റെ സൂപ്പര്‍ഹീറോയ്ക്ക് എന്ന് കുറിച്ചുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.LEAVE A REPLY

Please enter your comment!
Please enter your name here