മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി മലയാള ചലച്ചിത്ര ലോകം.

മലയാള സിനിമയുടെ നിത്യ യൗവനമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാള്‍. 1971ലെ ‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ആരംഭിച്ച്, 2020 ല്‍ റിലീസ് ചെയ്ത ‘ഷൈലോക്ക്’ വരെ എത്തിനില്‍ക്കുന്ന 49 വര്‍ഷം നീളുന്ന അഭിനയജീവിതത്തില്‍ ഒപ്പം അഭിനയിച്ചവര്‍ ഉള്‍പ്പെടുന്ന താരലോകം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവര്‍ത്തകരും പിറന്നാള്‍ ആശംസയുമായെത്തുന്നു.

   

ഇന്ത്യന്‍ സിനിമയുടെ അഭിനയ ഗന്ധര്‍വന് ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്നാണ് സുരാജ് കുറിച്ചിരിക്കുന്നത്. തന്നേപോലുള്ളവര്‍ക്ക് വഴികാട്ടിയാകാന്‍ ഇനിയും സന്തോഷവും ആരോഗ്യവും സമാധാനവും ജീവിതത്തില്‍ നിറയട്ടെ എന്നാണ് അജുവിന്റെ ആശംസ. ഗുരുനാഥന്‍ എന്ന് വിളിച്ചാണ് നടന്‍ ആസിഫ് അലി മമ്മൂട്ടിക്ക് ജന്മദിനം ആശംസിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here