ഒരു ലക്ഷം പ്രവാസികളെ പുറത്താക്കുമെന്ന് കുവൈറ്റ്.

2020 അവസാനിക്കുന്നതോടെ ഒരു ലക്ഷം പ്രവാസികളെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് കുവൈറ്റ് അധികൃതര്‍. ജനസംഖ്യാ അനുപാതം നിയന്ത്രിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനും വേണ്ടിയാണ് രാജ്യം ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത്. രാജ്യത്തെ വിസ കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ തീരുമാനം വരുന്നത്.

കുവൈറ്റില്‍ വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന 450ഓളം കമ്ബനികളെ കണ്ടെത്തിയതായും അധികൃതര്‍വ്യക്തമാക്കി. ഇത്തരം വിവിധ കമ്ബനികളുടെ വിസയിലെത്തിയവര്‍ ജോലിയില്ലാതെ അലയുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന 450 കമ്ബനികളില്‍ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
വിഷയത്തില്‍ ‘താമസാനുമതികാര്യ’ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം 535 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഫാമുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വ്യാപകമായ തോതില്‍ വീസ കച്ചവടം നടക്കുന്നതായി സര്‍ക്കാര്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

   

വിസ കച്ചവടത്തിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യാജകമ്ബനികള്‍ 66 ദശലക്ഷം ദിനാര്‍ സമ്ബാദിച്ചതായുള്ളതായും സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി കമ്ബനികള്‍ കുറഞ്ഞത് 30,000 പേരെയെങ്കിലും രാജ്യത്തേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കൂട്ടത്തില്‍ അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ തട്ടിപ്പിന് ഇരകളായി കുവൈത്തില്‍ എത്തുന്നവരില്‍ ഏറെയും. പലപ്പോഴും 1,500 ദിനാറിന് മുകളിലാണ് ഇവര്‍ ഒരു വിസയ്ക്കായി നല്‍കാറുള്ളത്.LEAVE A REPLY

Please enter your comment!
Please enter your name here