EK3 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹോര്‍വിന്‍.

ഇ കെ 3 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹോര്‍വിന്‍.ഒരു ആന്റിതെഫ്റ്റ് അലാറം സിസ്റ്റം, കോംബി ബ്രേക്കിംഗ് സിസ്റ്റം (ഇആട), ഒരു ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡും ടച്ച്‌സ്‌ക്രീനും, ക്രൂയിസ് കണ്‍ട്രോള്‍, ഹെല്‍മെറ്റ് സൂക്ഷിക്കുന്നതിന് അണ്ടര്‍സീറ്റ് സ്‌റ്റോറേജ് എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഹോര്‍വിന്‍ ഇ കെ 3 വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 4,490 യൂറോ, ഏകദേശം 3.97 ലക്ഷം രൂപയും, ഡീലക്‌സ് വേരിയന്റിന് 4,690 യൂറോ, ഏകദേശം  4.14 ലക്ഷം രൂപയും വില വരുന്നു.

   

നേവി ബ്ലൂ, ലൈറ്റ് ഗ്രേ നിറങ്ങളില്‍ ഡീലക്‌സ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ബ്രൗണ്‍ ലെതര്‍ സാഡില്‍, ക്രോം മിററുകള്‍, മെറ്റാലിക് പെയിന്റ്, ഫുട്‌ബോര്‍ഡില്‍ കൂടുതല്‍ ആഢംബര അപ്‌ഹോള്‍സ്റ്ററി എന്നിവയും ലഭ്യമാണ്. വൈറ്റ്, മാറ്റ് ബ്ലാക്ക്, റെഡ്, മാറ്റ് ഗ്രേ എന്നീ നാല് നിറങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here