എന്‍ഐഎ നെടുമ്ബാശേരി വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നെടുമ്ബാശേരി വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി.എന്‍ഐഎ വിമാനത്താവളത്തില കസ്റ്റംസ് പരിശോധന സംവിധാനങ്ങളും കാര്‍ഗോ ടെര്‍മിനിലെ ക്രമീകരണങ്ങളും സംഘം പരിശോധിച്ചു. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം വിശദമായി ചര്‍ച്ച നടത്തി. വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.

   

കഴിഞ്ഞ മാസങ്ങളില്‍ വന്ദേ ഭാരത് മിഷന്‍ പ്രകാരം പ്രവാസികളുമായി സര്‍വീസ് നടത്തിയ വിമാനങ്ങളിലുള്‍പ്പെടെ സ്വര്‍ണകള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു എന്‍ ഐ എയുടെ പരിശോധനയെന്നാണ് വിവരം.നെടുമ്ബാശേരി വിമാനത്താവളം വഴി നേരത്തെ സ്വര്‍ണം കടത്തി പിടിയിലായവരുടെ വിവരങ്ങളും എന്‍ ഐ എ ശേഖരിച്ചതായാണ് അറിയന്നത്.LEAVE A REPLY

Please enter your comment!
Please enter your name here