ഐസോലേഷന്‍ വാര്‍ഡില്‍ ലൈംഗികാതിക്രമമെന്ന് കോവിഡ് രോഗിയുടെ പരാതി.

ഐസോലേഷന്‍ വാര്‍ഡില്‍ ലൈംഗികാതിക്രമമെന്ന് കോവിഡ് രോഗിയുടെ പരാതി. നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇരുപതുകാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് യുവതി കിടക്കുന്ന അതേ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു ഡോക്ടര്‍ക്കെതിരെയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   

പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പൊലീസ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ആരോപിക്കുന്നത്. സ്ത്രീയെയും പുരുഷനെയും ഒരേ ഐസലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത് ചട്ടലംഘനമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
യുവതിയെയും ഡോക്ടറെയും അടുത്തടുത്ത ദിവസങ്ങളിലാണ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.  പരാതി ലഭിച്ചയുടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും തുടങ്ങിയതായി നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രണ്‍വിജയ് സിംഗ് വ്യക്തമാക്കി. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും നിരുത്തരവാദപരമായ സമീപനം ഉണ്ടായിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണോ രണ്ട് രോഗികളെയും ഒരേ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണ വിധേയനായ വ്യക്തി ഇപ്പോഴും ഐസലേഷനില്‍ തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയാളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും സിംഗ് അറിയിച്ചു.LEAVE A REPLY

Please enter your comment!
Please enter your name here