പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് പറഞ്ഞ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിലേക്ക വിദേശ രാജ്യങ്ങളില്‍ നിന്ന് ജൂണില്‍ 360 വിമാനങ്ങള്‍ വരാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് സംസ്ഥാനം എതിര്‍ത്തിട്ടില്ല. യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നല്‍കുമ്‌ബോള്‍ മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.കേരളം അനുമതി നല്‍കിയ 324 വിമാനങ്ങള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കേന്ദ്രം ഉദ്ദേശിച്ച രീതിയില്‍ വിമാനം പ്രവര്‍ത്തനത്തിന് അവര്‍ക്ക് സാധിക്കുന്നില്ല. അതില്‍ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാല്‍ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കും.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here