പ്രക്ഷോഭത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ടരീതിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ തുടരുന്ന പ്രക്ഷോഭത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ടരീതിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുഎസില്‍ സംഭവിക്കുന്നത് ഭയത്തോടും അതിശയത്തോടെയുമാണ് കാണുന്നതെന്ന് ട്രൂഡോ പറഞ്ഞു. പ്രക്ഷോഭകര്‍ക്കെതിരെ സൈന്യത്തെ ഇറക്കിയ ട്രംപിന്റെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആളുകളെ ഒന്നിപ്പിക്കാനുള്ള സമയമാണിത്. പതിറ്റാണ്ടുകളായി പുരോഗതി കൈവരിച്ചിട്ടും അനീതികള്‍ തുടരുന്നതെന്താണെന്ന് അറിയാനുള്ള സമയമാണിതെന്നും കനേഡിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

   

എട്ടാം ദിവസവും രാജ്യത്തുടനീളം പ്രക്ഷോഭം കത്തുകയാണ്. കഴിഞ്ഞദിവസം തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്,ഷിക്കാഗോ തുടങ്ങിയവ അടക്കം 75ലധികം നഗരങ്ങളില്‍ പ്രകടനങ്ങളുണ്ടായി. 40ഓളം നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ജനംവകവച്ചില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ന്യൂയോര്‍ക്കില്‍ വന്‍കിട ബ്രാന്‍ഡുകളുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here