ദേവിക നാടിന്റെ നൊമ്ബരമായി

ഓണ്‍ലൈന്‍ പഠനം മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവനൊടുക്കിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക നാടിന്റെ നൊമ്ബരമായി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറോട് ആവശ്യപ്പെട്ടു. ടിവിയോ ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ബദല്‍ സംവിധാനം അധ്യാപകരും ഉത്തരവാദപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ഒരുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിന് കാത്തുനില്‍ക്കാതെ ദേവിക മരണത്തിന് കീഴടങ്ങിയത്. വളാഞ്ചേരി ഇരിമ്ബിളിയം തിരുനിലം പുളിയാപ്പറ്റക്കുഴി കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്‍,ഷീബ ദമ്ബതികളുടെ മകള്‍ ദേവികയെയാണ് വീടിനടുത്ത ആളൊഴിഞ്ഞ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

   

ദേവിക മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്തുനിന്ന് മണ്ണെണ്ണ കുപ്പിയും ലൈറ്ററും കിട്ടി. ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും പൊലീസിന് ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here