ഉയര്‍ന്ന പ്രതിഷേധം സംസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തിയില്ലെങ്കില്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.

അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ തെരുവില്‍ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം സംസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തിയില്ലെങ്കില്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. പ്രതിഷേധക്കാരെ നേരിടാന്‍ താന്‍ കനത്ത തോതില്‍ ആയുധസജ്ജരായ ആയിരമായിരം പട്ടാളക്കാരെയും നിയമപാലന ഉദ്യോഗസ്ഥരെയും അയക്കുകയാണെന്നും തിങ്കളാഴ്ച രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ ട്രംപ് പ്രഖ്യാപിച്ചു.

   

സംസ്ഥാന ഗവര്‍ണര്‍മാരെയും മേയര്‍മാരെയും കഴിവുകെട്ട ദുര്‍ബലരെന്ന് ട്രംപ് ആക്ഷേപിച്ചു. ആവശ്യത്തിന് നാഷണല്‍ ഗാര്‍ഡുമാരെ വിന്യസിക്കാന്‍ ഗവര്‍ണര്‍മാരോട് ശക്തമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അക്രമം അടിച്ചമര്‍ത്തുന്നതുവരെ ഗവര്‍ണര്‍മാരും മേയര്‍മാരും നിയമപാലനസേനയുടെ സാന്നിധ്യം ഉറപ്പാക്കണം. ഏതെങ്കിലും സംസ്ഥാനമോ നഗരമോ അതിന് വിസമ്മതിച്ചാല്‍ പട്ടാളത്തെ ഇറക്കി വേഗംതന്നെ പ്രശ്‌നം പരിഹരിക്കും.
‘ഇവിടെ തലസ്ഥാനത്ത് ലിങ്കന്‍ സ്മാരകവും രണ്ടാംലോക യുദ്ധസ്മാരകവും നശിപ്പിച്ചു. ഏറ്റവും ചരിത്രപ്രാധാന്യമുള്ള പള്ളികളില്‍ ഒന്നിന് നാശമുണ്ടാക്കി. വളരെ സവിശേഷമായ ഒരു സ്ഥലത്ത് ആദരവര്‍പ്പിക്കാന്‍ ഞാന്‍ പോകുകയാണ്’ എന്ന് പ്രഖ്യാപിച്ചശേഷം വൈറ്റ്ഹൗസിന് സമീപത്തെ സെന്റ്‌ജോണ്‍സ് എപിസ്‌കോപ്പല്‍ പള്ളി ട്രംപ് സന്ദര്‍ശിച്ചു. ട്രംപിന്റെ സന്ദര്‍ശനത്തിനുവേണ്ടി പൊലീസുകാര്‍ പള്ളിയിലേക്കുള്ള വഴിയിലെ ലാഫിയാത്ത് പാര്‍ക്കില്‍നിന്ന് പ്രക്ഷോഭകരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ച് ഒഴിപ്പിച്ചു.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here